മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യേ​യും മ​ക​നേ​യും ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റിൽ
Tuesday, January 25, 2022 10:58 PM IST
കൊല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ഭാ​ര്യ​യേ​യും മ​ക​നേ​യും ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ത​ഴ​ത്ത​ല പേ​ര​യം എ​സ്‌​​എ​സ്‌ ഭ​വ​നി​ൽ സു​കേ​ഷ് (41) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ നി​ര​ന്ത​ര മ​ദ്യ​പാ​ന​വും ക​ല​ഹ സ്വ​ഭാ​വ​വും കൊ​ണ്ട് നാ​ല് മാ​സ​മാ​യി ഇ​യാ​ളു​ടെ ഭാ​ര്യ തു​ഷാ​ര പി​ണ​ങ്ങി ഇ​വ​രു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള​ള വി​വാ​ഹ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ർ ജോ​ലി നോ​ക്കി വ​രു​ന്ന ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും ഇ​യാ​ൾ എ​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.
വീ​ട്ടി​ലെ ഉ​പ​ദ്ര​വം ക​ണ്ട ് ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച പ​ത്ത് വ​യ​സു​ള​ള മ​ക​നേ​യും ഇ​യാ​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു. കൊ​ട്ടി​യം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ അ​ബ്ദു​ൽ റ​ഹീം, എഎ​സ്ഐ ഫി​റോ​സ്ഖാ​ൻ എ​സ് സിപി ഒ ബു​ഷ​റ മോ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: വ​നം വ​കു​പ്പി​ന് കീ​ഴി​ല്‍ കു​ള​ത്തൂ​പ്പു​ഴ ഡീ​സെ​ന്‍റു​മു​ക്കി​ലെ സെ​ന്‍​ട്ര​ല്‍ ന​ഴ്സ​റി​ക്കു​ള്ളി​ൽ താ​ല്കാ​ലി ജീ​വ​ന​ക്കാ​ര​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു കി​ഴ​ക്കേ​ക്ക​ര വ​ലി​യ​പു​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ സ​ജി (44)നാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴോ​ടെ വീ​ട്ടി​ല്‍ നി​ന്നും ന​ഴ്സ​റി ക്വാ​ര്‍​ട്ടേ​ഴ്സി​ലേ​ക്ക് ന​ട​ന്നു പോ​ക​വേ ഓ​ഫീ​സി​നു സ​മീ​പ​ത്തെ ചെ​ടി​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ മ​റ​ഞ്ഞി​രു​ന്ന കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വ​ശ​ത്തു​നി​ന്നും പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പ​ന്നി സ​ജി​യെ കാ​ലി​ല്‍ കു​ത്തി മ​റി​ച്ചി​ട്ടു. ശ​ബ്ദം കേ​ട്ട് ക്വാ​ര്‍​ട്ടേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ടി​യെ​ത്തി ഉ​ട​ന്‍ ത​ന്നെ സ​ജി​യെ കു​ള​ത്തൂ​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ന്നി​യു​ടെ തേ​റ്റ കൊ​ണ്ട് കാ​ലി​ന്‍റെ തു​ട​ഭാ​ഗ​ത്ത് മു​റി​വേ​റ്റ​താ​യും കൈ​യ്ക്കും സാ​ര​മാ​യ പ​രി​ക്കു​ള്ള​താ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.