മൂ​ന്നാ​ര്‍ ഉ​ല്ലാ​സ​യാ​ത്ര: ബു​ക്കി​ങ് തു​ട​ങ്ങി
Thursday, May 12, 2022 11:45 PM IST
കൊല്ലം: കെഎ​സ്​ആ​ര്‍​ടി​സി ബ​ഡ്ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ 26 നു​ള്ള വാ​ഗ​മ​ണ്‍ വ​ഴി മൂ​ന്നാ​ര്‍ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് കൊ​ല്ലം കെ​എ​സ്​ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ആ​രം​ഭി​ച്ചു.
കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്നും 26 ന് ​രാ​വി​ലെ 5.10 നു ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര കൊ​ട്ടാ​ര​ക്ക​ര,അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട, റാ​ന്നി,മു​ണ്ട​ക്ക​യം ഏ​ല​പ്പാ​റ വ​ഴി വാ​ഗ​മ​ണ്‍ എ​ത്തു​ന്നു.​
വാ​ഗ​മ​ണി​ല്‍ അ​ഡ്വെ​ഞ്ച​ര്‍ പാ​ര്‍​ക്ക്, പൈ​ന്‍ വാ​ലി, മൊ​ട്ട​ക്കു​ന്ന് എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം ക​ട്ട​പ്പ​ന വ​ഴി ഇ​ടു​ക്കി ഡാം, ​ചെ​റു​തോ​ണി ഡാം ​എ​ന്നി​വ ക​ണ്ടു ക​ല്ലാ​ര്‍​കു​ട്ടി വ്യൂ ​പോ​യി​ന്റ,് വെ​ള്ള​തൂ​വ​ല്‍, ആ​ന​ച്ചാ​ല്‍ വ​ഴി ആ​ദ്യ ദി​നം മൂ​ന്നാ​റി​ല്‍ യാ​ത്ര അ​വ​സാ​നി​ക്കും.
27 നു ​രാ​വി​ലെ 8.30 നു ​മൂ​ന്നാ​റി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന യാ​ത്ര ബോ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, മാ​ട്ടു​പ്പെ​ട്ടി ഡാം, ​എ​ക്കോ പോ​യി​ന്റ്, കു​ണ്ട​ള ഡാം, ​ടോ​പ് സ്റ്റേ​ഷ​ന്‍, ഷൂ​ട്ടിം​ഗ് പോ​യിന്‍റ്, ഫ്‌​ല​വ​ര്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് വൈ​കു​ന്നേ​രം ആറിന് മൂ​ന്നാ​റി​ല്‍ എ​ത്തി രാ​ത്രി ഏ​ഴിന് അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി 28 പു​ല​ര്‍​ച്ചെ ര​ണ്ടിന് കൊ​ല്ലം എ​ത്തി​ച്ചേ​രു​ന്നു.
ബു​ക്കിം​ഗ് തു​ക 1150 രൂ​പ. (മൂ​ന്നാ​ര്‍ ഡി​പ്പോ​യി​ല്‍ കെഎ​സ്​ആ​ര്‍​ടി​സി സ്ലീ​പ്പ​ര്‍ ബ​സി​ല്‍ സൗ​ക​ര്യ​വും) (ഭ​ക്ഷ​ണ​വും,സ​ന്ദ​ര്‍​ശ​ന​സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ഫീ​സും ഒ​ഴി​കെ.) ബു​ക്കിം​ഗി​ന് 8921950903, 9496675635.