ഗാ​ന്ധി​ഭ​വ​നി​ല്‍ സം​ഗീ​ത​സ​ന്ധ്യ​യും പു​സ്ത​ക​പ്ര​കാ​ശ​ന​വും ഇന്ന്
Saturday, May 21, 2022 11:22 PM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​നി​ല്‍ ഇ​ന്ന് വൈ​കുന്നേരം 4 ന് ​സം​ഗീ​ത​സ​ന്ധ്യ​യും പു​സ്ത​ക​പ്ര​കാ​ശ​ന​വും ന​ട​ക്കും. ഡോ. ​ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍, സം​ഗീ​ത​ജ്ഞ​ന്‍ ആ​ന​യ​ടി പ്ര​സാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് എ​ഴു​തി ചി​ന്താ പ​ബ്ലി​ഷേ​ഴ്സ് പു​റ​ത്തി​റ​ക്കു​ന്ന "കി​ലു​ക്കാം​പെ​ട്ടി​യും പൂ​ത്തു​മ്പി​ക​ളും - ക​ലാ​പ​ഠ​ന​ത്തി​നൊ​രാ​മു​ഖം’ എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​നം ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി നി​ര്‍​വഹി​ക്കും. സം​ഗീ​ത​ജ്ഞ​ൻ ആ​ന​യ​ടി പ​ങ്ക​ജാ​ക്ഷ​ന്‍ പു​സ്ത​കം ഏ​റ്റു​വാ​ങ്ങും.

സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ജി.​എ​സ്. ജ​യ​ലാ​ല്‍ എംഎ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങി​ല്‍ ചി​ന്താ പ​ബ്ലി​ഷേ​ഴ്സ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ശി​വ​കു​മാ​ര്‍, കാ​പെ​ക്സ് ചെ​യ​ർ​മാ​ൻ എം. ​ശി​വ​ശ​ങ്ക​ര​പി​ള്ള, ബി​നു ഇ​ട​നാ​ട്, ആ​ര്‍.​എം. ഷി​ബു, സു​ബി​ന്‍​രാ​ജ്, ഡോ. ​എ​സ്. ഷീ​ജ, ഡോ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, ആ​ര്‍. രാ​ജേ​ഷ്, വി. ​രാ​ജു, ഡോ. ​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ആ​ന​യ​ടി പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് കൈ​ത​പ്രം, ആ​ന​യ​ടി പ്ര​സാ​ദ്, അ​ടൂ​ർ ജി​നു പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.