സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് ജി​ല്ലാ ത​ല മ​ത്സ​രം നാ​ളെ
Thursday, August 11, 2022 11:33 PM IST
കൊ​ല്ലം : എ​ഴു​പ​ത്തി​അ​ഞ്ച​മ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കെ ​പി സി ​സി വി​ചാ​ർ വി​ഭാ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന 5 -ാമ​ത് സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര ക്വി​സ് ജി​ല്ലാ​ത​ല മ​ത്സ​രം 13 ന് ​രാ​വി​ലെ 9.30ന് ​കൊ​ല്ലം എ​സ് എ​ൻ കോ​ളേ​ജി​ന് സ​മീ​പം എ​സ് എ​ൻ വി ​സ​ദ​നം ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. 11 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 58 വി​ദ്യാ​ർ​ഥിക​ളാ​ണ് ജി​ല്ലാ ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

മ​ത്സ​രം ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് പി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജി. ​ആ​ർ.​കൃ​ഷ്ണ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്ക് 3000, 2000, 1000 രൂ​പ ക്ര​മ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ഗാ​ന്ധി സാ​ഹി​ത്യ ഗ്ര​ന്ഥ​ങ്ങ​ളും സ​മ്മാ​ന​മാ​യി ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ളും ഉ​പ​ഹാ​ര​മാ​യി ന​ൽ​കും.