വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മു​ഖ്യ​മ​ന്ത്രി
Sunday, August 14, 2022 11:15 PM IST
കൊ​ല്ലം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല നേ​ടി​യെ​ടു​ക്കു​ന്ന അ​റി​വു​ക​ളെ നാ​ടി​നു ഗു​ണ​ക​ര​മാ​കു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ക്കി മാ​റ്റി വി​ജ്ഞാ​ന സ​മ്പ​ദ്ഘ​ട​ന യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ടി.​കെ.​എം വി​ദ്യാ​ഭ്യാ​സ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ​ലി​യാ​രു​ടെ ന​വ​തി ആ​ദ​ര​വ്‌ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.
പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നാം ​ആ​ർ​ജി​ച്ച നേ​ട്ട​ങ്ങ​ൾ​ക്ക്‌ ആ​നു​പാ​തി​ക​മാ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​യും ഉ​യ​ർ​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ്‌, പോ​ളി​ടെ​ക്നി​ക്, ഐ​ടി​ഐ എ​ന്നി​വ​യോ​ടു ചേ​ർ​ന്ന്‌ വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 38 കോ​ടി രൂ​പ​യും പോ​ളി​ടെ​ക്നി​ക്കു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് 42 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ഐ​എ​ച്ച് ആ​ർ​ഡി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന്‌ 23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​ത്ത​ര​ത്തി​ൽ മേ​ഖ​ല​യെ ലോ​കോ​ത്ത​ര​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കേ​ന്ദ്രീ​കൃ​ത ഇ​ട​പെ​ട​ലു​ക​ളോ​ട് ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​യു​ടെ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കും ക​ഴി​യ​ണം.
സാ​ങ്കേ​തി​ക​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ള്ള ടി​കെ​എം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വ​ഹി​ക്കാ​നു​ള്ള പ​ങ്ക് വ​ലു​താ​ണ്. കേ​ര​ള​ത്തി​ന്റെ പു​രോ​ഗ​തി മു​ത​ൽ മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ജീ​വി​തം ശോ​ഭ​ന​മാ​ക്കു​ന്ന​തി​ൽ വ​രെ സ്ഥാ​പ​നം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. വി​ജ്ഞാ​ന​വി​ത​ര​ണ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം മ​ത​നി​ര​പേ​ക്ഷ​ത​യും സാ​മൂ​ഹി​ക ഐ​ക്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
കൊ​ല്ലം പൗ​രാ​വ​ലി, ടി​കെ​എം കോ​ളേ​ജ്‌ ഓ​ഫ്‌ ആ​ർ​ട്‌​സ്‌ ആ​ന്‍റ്‌ സ​യ​ൻ​സ്‌ അ​ലു​മ്‌​നി എ​ന്നി​വ ചേ​ർ​ന്ന്‌ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ടി​കെ​എം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ചി​ത്രാ ഗോ​പി​നാ​ഥ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്‌, എ​ൻ. കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ എം. ​നൗ​ഷാ​ദ്‌, പി ​സി വി​ഷ്‌​ണു​നാ​ഥ്‌, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ സാം ​കെ. ഡാ​നി​യ​ൽ, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് ദേ​വ​ദാ​സ്‌, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് എ​ച്ച്‌. ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്ത്‌ അം​ഗം ഷീ​ജാ സ​ജീ​വ്‌, ടി​കെ​എം ട്ര​സ്റ്റ്‌ ട്ര​ഷ​റ​ർ ജ​ലാ​ലു​ദീ​ൻ മു​സ​ലി​യാ​ർ, എ​സ്‌ യ​ഹി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി ​കെ ഷ​ഹാ​ൽ​ഹ​സ​ൻ മു​സ​ലി​യാ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.