മ​ദ്യ​ശാ​ല​യി​ലേ​ക്കു​ള്ള ലോ​ഡ് ഇ​റ​ക്കി​ല്ലെന്ന് തൊ​ഴി​ലാ​ളി​ക​ള്‍
Thursday, August 18, 2022 11:04 PM IST
അ​ഞ്ച​ല്‍: ആ​ല​ഞ്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ മ​ദ്യ​ശ​ല​യി​ലേ​ക്കു​ള്ള ലോ​ഡ് ഇ​റ​ക്കി​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു​മാ​സ​മാ​യി കൂ​ലി​യി​ല്ല.
ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ എ​ഐ​ടി​യു​സി, സി​ഐ​ടി​യു തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചു. കൂ​ലി ന​ല്‍​കു​ക അ​ര്‍​ഹ​മാ​യ കൂ​ലി നി​ശ്ച​യി​ച്ചു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം.
മു​മ്പ് ആ​ല​ഞ്ചേ​രി ചി​ല്ലിം​ഗ്പ്ലാ​ന്‍റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും പി​ന്നീ​ട് നെ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്ത ബെ​വ്കോ​യു​ടെ ഔ​ട്ട് ലെ​റ്റാ​യ എ​ഫ്എ​ല്‍-1 2038 ആ​ണ് അ​ടു​ത്തി​ടെ വീ​ണ്ടും ആ​ല​ഞ്ചേ​രി​യി​ല്‍ ത​ന്നെ മാ​റ്റി സ്ഥാ​പി​ച്ച​ത്.എ​ന്നാ​ല്‍ പു​തി​യ സ്ഥാ​പ​നം ആ​ണെ​ന്ന് വാ​ദം ഉ​ന്ന​യി​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ല്‍​കി​യി​രു​ന്ന കൂ​ലി പോ​ലും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കാ​തെ​യാ​യി. ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത്. തൊ​ട്ട​ടു​ത്താ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ.​റ്റി.​ഡി.​സി ബി​യ​ര്‍ പാ​ര്‍​ല​റി​ല്‍ 12 രൂ​പ 70 പൈ​സ കൂ​ലി ല​ഭി​ക്കു​മ്പോ​ള്‍ ഇ​തി​ന്‍റെ പ​കു​തി​പോ​ലും ല​ഭ്യ​മാ​ക്കാ​ന്‍ ബെ​വ്കോ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍ ആ​രോ​പി​ക്കു​ന്നു.
മ​ദ്യ​ശാ​ല​ക്ക് മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം എ​ഐ​ടി​യു​സി ഏ​രൂ​ർ വി​ല്ലേ​ജ് സെ​ക്ര​ട്ട​റി ജി.​അ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ സി​ഐ​ടി​യു അ​ഞ്ച​ൽ ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​സ​മി​തി ര​ക്ഷാ​ധി​കാ​രി ജി.​ശ്രീ​ധ​ര​ൻ​പി​ള്ള, ആ​ര്‍ രാ​ജീ​വ്‌ അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​സം​ഗി​ച്ചു