ഇ​ള​യ​ച്ഛ​ന്‍റെ മ​ക​ളെ വെ​ട്ടി പ​രി​ക്കേ​ല്പി​ച്ചശേ​ഷം 50കാര​ൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, April 18, 2024 10:15 PM IST
കൊ​ട്ടാ​ര​ക്ക​ര: പി​താ​വി​ന്‍റെ അ​നു​ജ​ന്‍റെ മ​ക​ളെ മാ​ര​ക​മാ​യി വെ​ട്ടി​പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം മ​ധ്യ​വ​യ​സ്ക​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​പ്പു​റ​ത്താ​ണ് സം​ഭ​വം. അ​മ്പ​ല​പ്പു​റം പൂ​വ​ൻ പാെ​യ്ക​യി​ൽ നി​ര​പ്പി​ൽ വീ​ട്ടി​ൽ രാ​ജു (50) ആ​ണ് മ​രി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര നി​ഷാ​ഭ​വ​നി​ൽ നി​ഷ (39)യ്ക്കാ​ണ് ത​ല​യ്ക്ക് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് രാ​ജു ഏ​ഴു ത​വ​ണ വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ഷ​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ജു​വി​ന് നി​ഷ​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ണ്ടാ​യി​രു​ന്ന​താ​യും അ​ർ​ധ​സ​ഹോ​ദ​രി​യെ വി​വാ​ഹം ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.