കൊ​ ട്ടാ​ര​ക്ക​ര കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാന്‍റ് ന​വീ​ക​രി​ക്കു​ന്നു; മാ​തൃ​ക ത​മ്പാ​നൂരി​ന്‍റേത്
Thursday, April 18, 2024 11:33 PM IST
കൊ​ട്ടാ​ര​ക്ക​ര: കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് പു​തി​യ ' കെ​ട്ടി​ട​മൊ​രു​ങ്ങും. നി​ല​വി​ലു​ള്ള കെ​ട്ടി​ടം ന​വീ​ക​രി​ക്കും. മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ഏഴ് കോ​ടി രൂ​പ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി അ​നു​വ​ദി​ച്ച​ത്.

ആ​ർ.​ബാ​ല​കൃ​ഷ്ണപി​ള്ള ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന വേ​ള​യി​ൽ നി​ർ​മിച്ച നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ടംമൂന്ന് കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​യി.

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യും എംസി റോ​ഡും സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന പ​ട്ട​ണ​മാ​ണ് കൊ​ട്ടാ​ര​ക്ക​ര. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ​യു​ള്ള ബ​സ് സ്റ്റാ​ൻ​ഡി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യ​മു​ണ്ട്.
ആ​ർ.​ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ കാ​ല​ത്തു​ത​ന്നെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ട്രാ​ൻ.​ഡി​പ്പോ​ക​ളി​ൽ ഒ​ന്നാ​യി കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ മാ​റി​യി​രു​ന്നു. ചെ​ങ്ങ​റ സു​രേ​ന്ദ്ര​ൻ എംപി​യാ​യി​രു​ന്ന വേ​ള​യി​ൽ ബ​സ് ഷെ​ഡും പി.​ഐ​ഷാ​പോ​റ്റി എംഎ​ൽ​എ ആ​യി​രി​ക്ക​വെ ഗാ​രേ​ജ് കെ​ട്ടി​ട​വും നി​ർ​മിച്ചി​രു​ന്നു. ഇ​നി പു​തി​യ കെ​ട്ടി​ട​വും നി​ല​വി​ൽ ഉ​ള്ള​തി​ന്‍റെ ന​വീ​ക​ര​ണ​വും കൂ​ടി​യാ​കു​മ്പോ​ൾ സ്റ്റാ​ൻ​ഡി​ലെ നി​ല​വി​ലു​ള്ള അ​സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം മാ​റി​ക്കി​ട്ടും.

കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യു​ടെ നി​ല​വി​ലു​ള്ള കെ​ട്ടി​ടം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യാ​യ പ്രീ​ഫാ​ബ് സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ ന​വീ​ക​ര​ണം.

ത​ക​രാ​റി​ലാ​യ ജ​ന​ൽ, ക​ട്ടി​ള​ക​ൾ ഇ​ള​ക്കി​മാ​റ്റി കോ​ൺ​ക്രീ​റ്റ്, ഇ​രു​മ്പ് സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യാ​ണെ​ങ്കി​ലും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കും.

കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല എ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ൽ. ടോയ് ലറ്റ് സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ വൃ​ത്തി​യാ​ക​ണം. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​രി​താ​പ​ക​ര​മാ​ണ്. മി​ക്ക​പ്പോ​ഴും സെ​പ്ടി​ക് ടാ​ങ്ക് പൊ​ട്ടി​യൊ​ഴു​കാ​റു​ണ്ട്. ഇ​തി​ന് തൊ​ട്ട​ടു​ത്താ​ണ് കാ​ന്‍റീൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും.
കെ​ട്ടി​ട​ങ്ങ​ൾ​ക്കൊ​പ്പം ടോയ് ലറ്റ് സം​വി​ധാ​ന​ങ്ങ​ളും മി​ക​ച്ച​താ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടോയ് ലറ്റ് കോം​പ്ള​ക്സ് നി​ർ​മിക്കു​ന്ന കാ​ര്യ​വും ആ​ലോ​ച​ന​യി​ലു​ണ്ട്.