സി​പി​എം ബോ ം​ബ് ഉ​ണ്ടാ​ക്കു​ന്ന​ത് തോ​ ൽ​വി മു​ന്നി​ൽ​ ക​ണ്ട്: ​പി.ജ​ർ​മി​യാ​സ്
Friday, April 19, 2024 11:54 PM IST
തേ​വ​ല​ക്ക​ര : ക​ണ്ണൂ​രി​ലെ പാ​നൂ​രി​ൽ സി​പി​എം ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​ത് തോ​ൽ​വി മു​ന്നി​ൽ​ക​ണ്ട് അ​ക്ര​മം അ​ഴി​ച്ചു​വി​ടാ​ൻ ആ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി ​.ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.

എ​ൻ.കെ. ​പ്രേ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം തേ​വ​ല​ക്ക​ര നോ​ർ​ത്ത് മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ൺ​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ജ​ർ​മി​യാ​സ്.

ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി 51 വെ​ട്ടു വെ​ട്ടി ടി​.പി ച​ന്ദ്ര​ശേ​ഖ​ര​നെ അ​രും​കൊ​ല ചെ​യ്ത​തി​ന്‍റെ കോ​ട​തി വി​ധി വ​ന്നി​ട്ട് ര​ണ്ടു​മാ​സം തി​ക​യും മു​മ്പേ ബോം​ബ് നി​ർ​മാ​ണം ന​ട​ത്തു​ന്ന സി​പി​എ​മ്മി​ന്‍റെ ര​ക്ത​ദാ​ഹം ഒ​രി​യ്ക്ക​ലും അ​ട​ങ്ങി​ല്ലെ​ന്നും ശു​ഹൈ​ബും ശ​ര​ത് ലാ​ലും കൃ​പേ​ഷും അ​രി​യി​ൽ ഷു​ക്കൂ​റും പൂ​ക്കോ​ട് വെ​റ്ററി​ന​റി കോ​ള​ജി​ലെ സി​ദ്ധാ​ർ​ഥനും സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​ന് ഇ​ര​യാ​യവ​രാ​ണെ​ന്നും ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടാ​ലും കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കാ​ൻ സി​പി​എം ത​യാ​റാ​ല്ലെ​ന്ന് ഉ​ദാ​ഹ​ര​ണ​മാ​ണ് പാ​നൂ​ർ സം​ഭ​വം എ​ന്നും ജ​ർ​മി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

തേ​വ​ല​ക്ക​ര നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കോ​ണി​ൽ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യു​ഡി​എ​ഫ് ക​ൺ​വൻ​ഷ​നി​ൽ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ജ​സ്റ്റി​ൻ ജോ​ൺ, പ്ര​ദീ​പ് കു​മാ​ർ, വാ​ഴ​യി​ൽ അ​സീ​സ്, കോ​ക്കാ​ട്ട് റ​ഹീം, ക​ബീ​ർ കു​ഞ്ഞ്, ശി​ഹാ​ബു​ദീ​ൻ, സി​.എ​സ് മോ​ഹ​ൻ​കു​മാ​ർ, ബാ​ദു​ഷ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.