പത്തനാപുരത്ത് പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു​നാ​യ​യെ പി​ടി​ച്ചു
Wednesday, April 24, 2019 11:17 PM IST
പ​ത്ത​നാ​പു​രം:​ പത്തനാപുരത്ത് പു​ലി​യി​റ​ങ്ങി വ​ള​ര്‍​ത്തു​നാ​യ​യെ പി​ടി​ച്ചു.​ ചെ​മ്പ​ന​രു​വി മു​ള്ളു​മ​ല മാ​യാ​വി​ലാ​സ​ത്തി​ല്‍ ര​ഘു​നാ​ഥ​ന്‍റെ വ​ള​ര്‍​ത്തു​നാ​യ​യെ​യാ​ണ് പു​ലി പി​ടി​കൂ​ടി​യ​ത്.​
വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന വ​ള​ര്‍​ത്തു​നാ​യ​യെ ആണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ പു​ലി കൊ​ന്ന് തി​ന്ന​ത്.​ വീ​ട്ടു​കാ​ര്‍ പു​ല​ര്‍​ച്ചെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ നാ​യ​യു​ടെ അ​വ​ശി​ഷ്ടം ക​ണ്ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മു​റ്റ​ത്ത് പു​ലി​യു​ടെ കാ​ല്‍​പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.​
തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​റെ കാ​ല​മാ​യി വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്.​വൈ​ദ്യു​തി വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.