സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ല്‍; സി​റാ​ജു​ദീ​നും കു​ടും​ബ​വും ഗാ​ന്ധി​ഭ​വ​ന്‍റെ ത​ണ​ലി​ല്‍
Monday, July 15, 2019 1:36 AM IST
പത്തനാപുരം: മാ​ന​സി​ക ആ​രോ​ഗ്യ​നി​ല തെ​റ്റി ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സം പ​ക​ര്‍​ന്ന് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നും. ക​രി​ക്കോ​ട് എ ​കെ ജി ​ന​ഗ​ര്‍ കോ​ള​നി​യി​ല്‍ പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ വാ​ട​ക വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സി​റാ​ജു​ദീ​നും ഭാ​ര്യ ലൈ​ലാ​ബീ​വി​യും മ​ക്ക​ളാ​യ മാ​ഹി​നും അ​ന്‍​വ​ര്‍​ഷാ​യും ഗാ​ന്ധി​ഭ​വ​നന്‍റെ സ്‌​നേ​ഹ​ത്ത​ണ​ലി​ലാ​ണ് ഇ​പ്പോ​ള്‍.
ന​ഗ​ര​സ​ഭാ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ്ര​സ​ന്ന​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ഓ​ഫീ​സ​ര്‍ സു​ധീ​ര്‍​കു​മാ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പ​രി​ശോ​ധ​ന ന​ട​ത്തി ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് നാ​ലു​പേ​ര്‍​ക്കും മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​താ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തി.
ജി​ല്ലാക​ളക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​ര്‍ ഇ​വ​രെ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി ഗാ​ന്ധി​ഭ​വ​ന്‍ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഗാ​ന്ധി​ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​മ​ല്‍​രാ​ജും സം​ഘ​വു​മെ​ത്തി ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം ​എ സ​ത്താ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി ഇ​വ​ര്‍​ക്ക് വീ​ടു​വ​ച്ച് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​മു​ണ്ട്.