ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ൾ മ​നു​ഷ്യ മ​ന​സി​ൽ സൃ​ഷ്ടി​ക്കാ​ൻ വൈ​എം​സി​എ ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ക്ക​ണം: സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ്
Monday, July 22, 2019 12:42 AM IST
പു​ന​ലൂ​ർ: വൈ​എം​സി​എ സം​വ​ൽ​സ​ര ക​ർ​മ പ​ദ്ധ​തി​ക​ൾ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ആ​ത്മീ​യ​മാ​യി ദ​രി​ദ്ര​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ മ​ന​സി​ൽ ന​ന്മ​യു​ടെ മൂ​ല്യ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും ആ​ദ​ർ​ശ​വും സൃ​ഷ്ടി​ച്ച് അ​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​വാ​നു​ള്ള ദൗ​ത്യം വൈ​എം​സി​എ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​തി​നാ​യി ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണ​മെ​ന്നും സു​വ്യ​ക്ത​മാ​യ ദ​ർ​ശ​ന​ത്തോ​ടും ദി​ശാ​ബോ​ധ​ത്തോ​ടും കൂ​ടി സ​മൂ​ഹ​ത്തെ ന​യി​ക്കു​വാ​ൻ പ്ര​സ്ഥാ​ന​ത്തി​ന് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി കൊ​ണ്ടാ​ടു​ന്ന വൈ​എം​സി​എ പ്ര​സ്ഥാ​ന​ത്തെ ജ​ന​കീ​യ​മാ​ക്കി​യ​ത് അ​തി​ന്‍റെ സേ​വ​ന, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ വൈ​എം​സി​എ​യി​ൽ അം​ഗ​മാ​യി​രി​ക്കു​ന്ന​തി​ൽ താ​ൻ അ​ഭി​മാ​നി​ക്കു​ന്ന​താ​യും പു​ന​ലൂ​ർ വൈ​എം​സി​എ​യു​ടെ 94 വ​ർ​ഷ​ത്തെ ച​രി​ത്രം നാ​ടി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.
ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​ഒ.​രാ​ജു​ക്കു​ട്ടി ചാ​രി​റ്റി പ്രോ​ജ​ക്ട് സാ​ന്ത്വ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ജ്യോ​തി പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​ബാ​ബു​ക്കു​ട്ടി​യും അ​വാ​ർ​ഡ് ദാ​നം സം​സ്ഥാ​ന പ​രി​സ്ഥി​തി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ.​സ​ജി​മോ​നും നി​ർ​വ​ഹി​ച്ചു.
റ​വ. അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, റ​വ.​എം.​ഫ്രാ​ങ്ക്ളി​ൻ, ദ​ക്ഷി​ണ മേ​ഖ​ല കോ​ഡി​നേ​റ്റ​ർ സി.​പി.​ശാ​മു​വേ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മാ​ത്യു വ​ർ​ഗീ​സ്, ബോ​ബി.​ഇ.​ചെ​റി​യാ​ൻ,ഡാ​നി​യേ​ൽ ജോ​ൺ, ടോം​വ​യ​ലി​ൽ, സ​ന്തോ​ഷ്.​കെ.​തോ​മ​സ് ,പി. ​ബാ​ബു, ഡോ.​കെ.​ടി.​തോ​മ​സ്, ഡോ.​സൂ​സി ജ​സ്റ്റി​ൻ, ഷി​ബു .കെ.​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഖ​റി​യ മാ​ർ അ​ന്തോ​ണി​യോ​സി​ന്‍റെ 74 ലാ​മ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ന​ട​ന്നു.​
ജ​ന്മ​നാ​ടാ​യ പു​ന​ലൂ​രി​ൽ ത​ന്‍റെ ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യത്തി​ൽ ന​ട​ന്ന ജ​ന്മ​ദി​നാ​ഘോ​ഷം ഏ​റെ ആ​ഹ്ളാ​ദം ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വെ​രി​കോ​സ് വെ​യി​ൻ സൗ​ജ​ന്യ ലേ​സ​ർ പ​രി​ശോ​ധ​നാ ക്യാ​മ്പ്

കൊ​ട്ടി​യം: ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ലി​ൽ 23, 24,25,26 തി​യ​തി​ക​ളി​ൽ രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്നു വ​രെ വെ​രി​ക്കോ​സ് വെ​യി​ൻ ലേ​സ​ർ ക്ലി​നി​ക് സൗ​ജ​ന്യ പ​രി​ശോ​ധ​നാ ക്യാ​മ്പ് നടക്കും.