അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കു​ക​ൾ അ​പ​ക​ട​കെ​ണി​യാ​കു​ന്നു
Wednesday, August 14, 2019 11:02 PM IST
ച​വ​റ: ദേ​ശീ​യ പാ​ത​യ്ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബൈ​ക്കു​ക​ൾ അ​ധി​കൃ​ത​ർ മാ​റ്റാ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​കെ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ടൈ​റ്റാ​നി​യം ജം​ഗ്ഷ​നി​ലും, ച​വ​റ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​ട്ടു​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട് ത​ക​ർ​ന്ന ബൈ​ക്കു​ക​ൾ കാ​ൽ​ന​ട, ഇ​രു​ച​ക്ര യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്ന​ത്.
ദി​വ​സ​ങ്ങ​ളേ​റെ​യാ​യി​ട്ടും ബൈ​ക്കു​ക​ൾ മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന ഭാ​ഗ​ത്താ​യി​ട്ടാ​ണ് ബൈ​ക്കു​ക​ൾ കി​ട​ക്കു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കി​ട​ക്കു​ന്ന ബൈ​ക്കി​ന് സ​മീ​പ​ത്തു​കൂ​ടി പ്ര​യാ​സ​പ്പെ​ട്ട് യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഈ ​ബൈ​ക്കു​ക​ൾ അ​പ​ക​ട​കെ​ണി​യൊ​രു​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ എ​ത്ര​യും വേ​ഗം ദേ​ശീ​യ പാ​ത​യി​ൽ നി​ന്നും ബൈ​ക്കു​ക​ൾ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ന്നു.