ക​ലാ​ല​യ​ങ്ങ​ൾ സ​ർ​ഗാ​ത്മ​ക​ത​യു​ടെ സം​ഗ​മ​വേ​ദി​യ​ാക​ണം: എ​ഐ​എ​സ്എ​ഫ്
Monday, August 19, 2019 10:53 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ലാ​ല​യ​ങ്ങ​ൾ ആ​ശ​യ​പോ​രാ​ട്ട​ത്തി​ലൂ​ടെ​യും​ആ​രോ​ഗ്യ​പ​ര​മാ​യ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും സ​ർ​ഗാ​ത്മ​ക​ത​യു​ടെ സം​ഗ​മ​വേ​ദി​യാ​യി​മാ​റ​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ൺ​ബാ​ബു. എ​ഐ​എ​സ്എ​ഫ് ജി​ല്ലാ കോ​ളേ​ജ് യൂ​ണി​റ്റ് ലീ​ഡേ​ഴ്സ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്യാ​മ്പ​സു​ക​ൾ അ​രാ​ഷ്ട്രീ​യ​വാ​ദ​ത്തി​ന്‍റേ​യും വ​ർ​ഗീ​യ വാ​ദ​ത്തി​ന്‍റേയും വി​ള​നി​ല​മാ​ക്കാ​ൻ​ബോ​ധ​പൂ​ർ​വ​മാ​യ ​ഇ​ട​പെ​ട​ലു​ക​ൾ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​യും മാ​നേ​ജ്മെ​ന്‍റുക​ളു​ടെ​യും ഭാ​ഗ​ത്ത്‌ നി​ന്ന് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ഇ​തി​നെ ചെ​റു​ത്ത് തോ​ല്പി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ നി​ന്നു​യ​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥിസം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​ഘാ​തം സൃ​ഷ്ടി​ക്കു​ക​യാ​ണെന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് സു​രാ​ജ് എ​സ് പി​ള്ള അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ഹു​ൽ​രാ​ജ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം സ​ന്ദീ​പ് ആ​ർ​ക്ക​ന്നൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ ​അ​ധി​ൻ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ന​ന്തു എ​സ് പോ​ച്ച​യി​ൽ,നി​ർ​മ്മ​ൽ മൂ​ർ​ത്തി, ഡി.​എ​ൽ അ​നു​രാ​ജ്, ജോ​ബി​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.