പത്തനാപുരത്ത് സി​പി​എം സി​പി​ഐ സം​ഘ​ര്‍​ഷം
Wednesday, August 21, 2019 12:36 AM IST
പ​ത്ത​നാ​പു​രം: ​സി​പി​എം സി​പി​ഐ സം​ഘ​ര്‍​ഷത്തെതുടർന്ന് ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്. ​പ​ത്ത​നാ​പു​ര​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഘ​ട​നാ​മാ​റ്റ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.​
സി ഐ ​ടി യു ​പ്ര​വ​ര്‍​ത്ത​ക​രാ​യ മ​ത്സ്യ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളി​ല്‍ ചി​ല​ര്‍ എ ​ഐ റ്റി​യു സി​യി​ലേ​ക്ക് മാ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം.​
ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​ത​ര​യോ​ടെ ക​ല്ലും​ക​ട​വി​ല്‍ എ​ത്തി​യ മ​ത്സ്യം ഇ​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ര്‍​ട്ടി വി​ട്ട​വ​രു​മാ​യി ഉ​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.​
പോ​ലീ​സ് വാ​ഹ​ന​മു​ള്‍​പ്പെ​ടെ ആ​റോ​ളം വാ​ഹ​ന​ങ്ങ​ളും സം​ഘ​ര്‍​ഷ​ത്തി​ല്‍ ത​ക​ര്‍​ത്തു.​ ഡി വൈ ​എ​ഫ് ഐ ​പ്ര​വ​ര്‍​ത്ത​ക​രാ​യ ഡെ​ന്‍​സ​ന്‍ വ​ര്‍​ഗീ​സ്, റെ​ജി​മോ​ന്‍, നാ​ല് പോ​ലീ​സു​കാ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.​
ക​ല്ലും​ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.​ ഇ​തി​നി​ടെ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.​ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ന​ലൂ​ര്‍ കാ​യം​കു​ളം റോ​ഡ് ഉ​പ​രോ​ധി​ച്ചു.