ഇ​സ്ര​യേ​ലി​ൽ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് ര​ണ്ടു​കോ​ടി 76 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു
Thursday, August 22, 2019 11:32 PM IST
കൊ​ല്ലം: ഇ​സ്ര​യേ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ഴു​പ​തോ​ളം പേ​രി​ൽ നി​ന്ന് ര​ണ്ടു​കോ​ടി 70 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ച​വ​റ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു.
പോ​ലീ​സ് അ​ധി​കാ​രി​ക​ൾ നീ​തി നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ രാ​വി​ലെ പ​ത്തി​ന് നീ​ണ്ട​ക​ര പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​ക​ളു​ടെ വീ​ട്ടി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ലാ​ല​ൻ ഹെ​ൻ​ട്രി, ജ​യിം​സ് കാ​ർ​ലോ​സ്, അ​നി​ൽ സെ​ബാ​സ്റ്റ്യ​ൻ, മേ​രി സ്റ്റി​ജി, ഷൈ​നി ശ​ശി എ​ന്നി​വ​ർ‌ പ​റ​ഞ്ഞു.
2016-ലാ​ണ് ഇ​സ്ര​യേ​ലി​ൽ കൊ​ണ്ടു​പോ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ്ര​തി​ക​ളാ​യ നാ​ലു​പേ​ർ ചേ​ർ​ന്ന് ഇ​ത്ര​യും തു​ക ത​ട്ടി​യെ​ടു​ത്ത​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, വ​യ​നാ​ട്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ ഉ​ള്ള​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.
കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​പ്പോ​ഴും ഇ​സ്ര​യേ​ലി​ൽ ത​ന്നെ​യാ​ണു​ള്ള​ത്. ഇ​യാ​ൾ​ക്കെ​തി​രേ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ​തി​പ്പി​ക്കു​മെ​ന്ന് ച​വ​റ പോ​ലീ​സ് വാ​ഗ്ദാ​നം ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ​യും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
നാ​ട്ടി​ലു​ള്ള പ്ര​തി​ക​ളെ വി​ളി​ച്ച് ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. പ​ണം കൈ​മാ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​ട്ടും ഈ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം ഇ​ല്ല. സി​പി​എ​മ്മി​ന്‍റെ ഏ​രി​യാ നേ​താ​വ് ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ചി​രി​ക്ക​യാ​ണെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
ഹോം ​നേ​ഴ്സ്, ക്ലീ​നിം​ഗ് തു​ട​ങ്ങി​യ ജോ​ലി​ക​ളാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2018 ജൂ​ലൈ​യി​ൽ 65 പേ​രെ ഈ​ജി​പ്റ്റി​ൽ കൊ​ണ്ടു​പോ​യി നാ​ലു​മാ​സം പാ​ർ​പ്പി​ച്ചു. മ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ അ​വി​ടെ ക​ഴി​ഞ്ഞ​ത്.
ഈ ​സ​മ​യ​ത്ത് ഇ​സ്ര​യേ​ലി​ലാ​യി​രു​ന്ന മു​ഖ്യ​പ്ര​തി ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​വി​ടേ​യ്ക്ക് കൊ​ണ്ടു​പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രി​ൽ നി​ന്ന് 2500 ഡോ​ള​ർ കൈ​ക്ക​ലാ​ക്കി മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ നി​ര​ന്ത​ര​മു​ള്ള ഭീ​ഷ​ണി​യാ​യി​രു​ന്നു മ​റു​പ​ടി.
ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ നാ​ലു​മാ​സം ഈ​ജി​പ്റ്റി​ൽ ത​ങ്ങി​യ ശേ​ഷം ഇ​വ​ർ നാ​ട്ടി​ൽ നി​ന്ന് ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ പ​ണം സ്വ​രൂ​പി​ച്ച് തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രി​ൽ 12 പേ​ർ സ്ത്രീ​ക​ളാ​ണ്.
തു​ട​ർ​ന്നാ​ണ് ഇ​വ​ർ ച​വ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​ന്നു​മു​ത​ൽ പോ​ലീ​സ് ഇ​വ​രെ നി​രു​ൽ​സാ​ഹ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​നു​പോ​യാ​ൽ പ​ണം തി​രി​കെ ല​ഭി​ക്കു​ക​യേ​യി​ല്ലെ​ന്നാ​യി​രു​ന്നു ച​വ​റ​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ല​പാ​ട്.
തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ, സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, നോ​ർ​ക്ക റൂ​ട്ട്സ് തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ച​വ​റ പോ​ലീ​സി​ൽ ഇ​വ​ർ പ​രാ​തി ന​ൽ​കി​യ​ത് 2019 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​ത് ജൂ​ൺ പ​ത്തി​നാ​ണ്. ഇ​നി‍​യും മൊ​ഴി​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തു​കാ​ര​ണം എ​ഫ്ഐ​ആ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​മി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്ന് ഇ​നി നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​ർ ക​രു​തു​ന്നു. അ​തു​കൊ​ണ്ട് അ​ടി​യ​ന്തി​ര​മാ​യി കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​വ​ശ്യം.
2016-ൽ ​എ​ല്ലാ​വ​രും 2.5 ല​ക്ഷം രൂ​പ വീ​ത​മാ​ണ് കൈ​മാ​റി​യ​ത്. 2018 ജൂ​ണി​ൽ ബാ​ക്കി 1.5 ല​ക്ഷം രൂ​പ​യും ന​ൽ​കി. ആ​ദ്യം ന​ൽ​കി​യ​തി​ൽ 49,000 രൂ​പ പാ​ലാ സ്വ​ദേ​ശി​നി​യു​ടെ ബാ​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.
പ​ല​രും പ​ണം ക​ടം വാ​ങ്ങി​യും വീ​ടു​ക​ൾ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​ത് തി​രി​കെ ന​ൽ​കാ​ൻ ക​ഴി​യാ​തെ ഭൂ​രി​ഭാ​ഗം പേ​രും ക​ട​ക്കെ​ണി​യി​ലും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​രം തു​ട​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.