കെ​എം​എംഎ​ല്ലി​ലെ ബോ​ണ​സ് ച​ർ​ച്ച കു​ട്ടി​ക്ക​ളി​യായി കാണരുത്:​ പ്രേ​മ​ച​ന്ദ്ര​ൻ
Monday, September 9, 2019 11:46 PM IST
ച​വ​റ: കെ​എം​എംഎ​ല്ലി​ലെ സ്‌​ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ച​ർ​ച്ച കു​ട്ടി​ക്ക​ളി​യാ​ണോ എ​ന്ന് എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ.​ ക​മ്പ​നി പ​ടി​ക്ക​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്‌​ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ണ​സ് ച​ർ​ച്ച ആ​റി​ന് വൈ​കു​ന്നേ​രം 4.30നു ​സെ​ക്ര​ട്ട​റി​യേ​റ്റി​ൽ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ക്കു​ക​യു​ണ്ടാ​യി​. ​പ​റ​ഞ്ഞ സ​മ​യ​ത്തി​ന് മു​ൻ​പ് ത​ന്നെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളും എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ബോ​ണ​സ് ച​ർ​ച്ച 3.30നു ​കൂ​ടി പി​രി​ഞ്ഞു വെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​ത് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന​തി​നു തു​ല്യ​മാ​യി പോ​യെ​ന്ന് എം ​പി പ​റ​ഞ്ഞു.
വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഈ ​ബൂ​ർ​ഷ്വ ന​ട​പ​ടി ക​മ്മ്യൂ​ണി​സ്റ്റ്‌ ഭ​ര​ണാ​ധി​കാ​രി​യ്ക്ക് ഭൂ​ഷ​ണ​മ​ല്ല​യെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ​പ​റ​ഞ്ഞു. ക​രി​മ​ണ​ൽ മേ​ഖ​ല​യെ സ്വ​കാ​ര്യാ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ആ​രോ​പി​ച്ചു. ഇ​തി​നു​വേ​ണ്ടി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നീ​ക്കം ന​ട​ക്കു​ന്നു വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഐ ​എ​ൻ ടി ​യൂ സി ​നേ​താ​വ് കോ​ല​ത്തു വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ മ​നോ​ജ്‌ പോ​രൂ​ക്ക​ര, മു​ജീ​ബ്, ജി​ത്തു, ന​ജീ​ബ്, സു​രാ​ജ്, അ​നൂ​പ്, ഷാ​ജി, ബ​ഷീ​ർ, സേ​വ്യ​ർ, വേ​ണു, വ​ർ​ഗീ​സ് ചാ​ക്കോ, സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

പാ​ലു​ത്പാ​ദ​ന പ​രി​ശീ​ല​നം

കൊല്ലം: ഓ​ച്ചി​റ ക്ഷീ​രോ​ത്പ്പ​ന്ന പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ല്‍ 19, 20 തീ​യ​തി​ക​ളി​ല്‍ പാ​ലു​ത്പാ​ദ​ന പ​രി​ശീ​ല​നം ന​ല്‍​കും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ് 20 രൂ​പ.
പ്ര​വേ​ശ​നം 50 പേ​ര്‍​ക്ക്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് യാ​ത്ര​ബ​ത്ത, ദി​ന​ബ​ത്ത എ​ന്നി​വ ല​ഭി​ക്കും. 0476-2698550 ഫോ​ണ്‍ ന​മ്പ​രി​ല്‍ വി​ളി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ 19ന് ​രാ​വി​ലെ 9.30ന് ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം.