മ​ത്സ്യ​കൃ​ഷി​യി​ൽ നൂ​റു​മേ​നി​യു​ടെ വി​ജ​യ​ഗാ​ഥ കു​റി​ച്ച് അ​നു​ലാ​ൽ
Tuesday, September 10, 2019 11:31 PM IST
പു​ന​ലൂ​ർ: മ​ത്സ്യ​കൃ​ഷി​യി​ൽ നൂ​റു​മേ​നി​യു​ടെ വി​ജ​യ​ഗാ​ഥ കു​റി​ക്കു​ക​യാ​ണ് യു​വ​ക​ർ​ഷ​ക​ൻ അ​നു​ലാ​ൽ ഭ​ദ്ര​ൻ എ​ന്ന 33കാ​ര​ൻ.
റ​ബ​ർ കൃ​ഷി ന​ഷ്ട​മാ​യ​തി​നാ​ൽ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലെ പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്തെ റ​ബ​ർ മ​ര​ങ്ങ​ൾ അ​നു​ലാ​ൽ മു​റി​ച്ചു​മാ​റ്റി. പ​ക​രം വ​ലി​യ​കു​ളം നി​ർ​മി​ച്ച് അ​തി​ൽ 2000വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ളെ​യി​ട്ടു. ആ​റു​മാ​സം കൊ​ണ്ട് മ​ത്സ്യ​ങ്ങ​ൾ വ​ള​ർ​ന്നു വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി. ആ​ദ്യ വി​ള​വെ​ടു​പ്പി​നെ ഉ​ത്സ​വ​മാ​ക്കാ​ൻ അ​നു ലാ​ലി​ന്‍റെ കൂ​ട്ടു​കാ​രും നാ​ട്ടു​കാ​രും ഒ​ത്തു​ചേ​ർ​ന്നു. മ​ത്സ്യ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും എ​ത്തി.
ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ്യ​ക്കൃ​ഷി വ​രു​മാ​നം മാ​ത്ര​മ​ല്ല പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളെ​യും മ​റ്റു ജ​ല​സ്രോ​ത​സു​ക​ളെ​യും സ​മ്പ​ന്ന​മാ​ക്കു​വാ​നും വ​ഴി​യൊ​രു​ക്കു​മെ​ന്നും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്കു​ൾ​പ്പെ​ടെ മി​ക​ച്ച വ​രു​മാ​ന​മാ​ർ​ഗ​മാ​യി ഇ​ത് മാ​റു​ന്നു​വെ​ന്നും ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.
രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന ക​ട​ൽ മ​ത്സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്താ​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ൾ​നാ​ട​ൻ മ​ത്സ്യ​കൃ​ഷി​യി​ൽ ഇ​ല്ലെ​ന്നും മ​ത്സ്യോ​ൽ​പ്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​ൻ കൂ​ടു​ത​ൽ പേ​ർ ഈ ​കൃ​ഷി​യി​ലേ​ക്ക് എ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ർ​ഷ​ക സം​ഘം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ജി​ജി കെ ​ബാ​ബു, സെ​ക്ര​ട്ട​റി ടൈ​റ്റ​സ് സെ​ബാ​സ്റ്റ്യ​ൻ, പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സു​ഭാ​ഷ് ജി ​നാ​ഥ്, മ​ത്സ്യ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷ എ​ന്നി​വ​ർ വി​ള​വെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തു.
സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ജോ​ലി​യു​പേ​ക്ഷി​ച്ചാ​ണ് അ​നു​ലാ​ൽ നാ​ട്ടി​ലെ​ത്തി മ​ത്സ്യ കൃ​ഷി​യി​ൽ സ​ജീ​വ​മാ​യ​ത്. ആ​ഫ്രി​ക്ക​യി​ലെ മ​ത്സ്യ​പ്പാ​ട​ങ്ങ​ൾ അ​ടു​ത്ത​റി​ഞ്ഞി​ട്ടു​ള്ള​തി​നാ​ൽ മ​ത്സ്യ​കൃ​ഷി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.
അ​നാ​ബ​സ്, ന​ട്ട​ർ, ഗ്രാ​സ് കാ​ർ​പ്, ക​ട് ല, ​രോ​ഹു, മൃ​ഗാ​ൾ എ​ന്നി​വ​യാ​ണ് അ​നു​ലാ​ൽ വ​ള​ർ​ത്തു​ന്ന​ത്. പാ​മ്പും പ​ക്ഷി​ക​ളും ആ​മ​യു​മൊ​ക്കെ​യാ​ണ് ശ​ല്യ​ക്കാ​ർ.
ഇ​വ​രെ തു​ര​ത്താ​ൻ കു​ള​ത്തി​ന് ചു​റ്റും ഇ​രു​മ്പ് വേ​ലി​യൊ​രു​ക്കി. ആ​ദ്യ വി​ള​വെ​ടു​പ്പി​ൽ ഇ​തു വ​രെ ല​ഭി​ച്ച​ത് 150 കി​ലോ മ​ത്സ്യ​ങ്ങ​ൾ, ഇ​നി​യും മീ​നു​ക​ൾ കു​ള​ത്തി​ലു​ണ്ട്. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും അ​നു ലാ​ലി​ന്‍റെ മ​ത്സ്യ​കൃ​ഷി​ക്കു​ണ്ട്. ക​ർ​ഷ​ക സം​ഘ​വും ക​ല​യ​നാ​ട് മ​ത്സ്യ​ക​ർ​ഷ​ക ക്ല​ബും മ​ത്സ്യ കൃ​ഷി വ്യാ​പ​ന​ത്തി​ന് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.
കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് മ​ത്സ്യ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് യു​വ​ക​ർ​ഷ​ക​ന്‍റെ ല​ക്ഷ്യം. നൂ​ത​ന രീ​തി​ക​ളാ​യ അ​ക്വാ​പോ​ണി​ക്സ്‌, ബ​യോ സോ​ക്ക് എ​ന്നി​വ​യും പ​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ വാ​ഴ, മ​ര​ച്ചീ​നി, ചേ​മ്പ് എ​ന്നി​വ​യും അ​നു​കൃ​ഷി ചെ​യ്യു​ന്നു.
മ​ത്സ്യ​ക്കു​ള​ത്തി​ലെ അ​വ​ശി​ഷ്ട​ങ്ങ​ളെ​ല്ലാം കൃ​ഷി​യി​ട​ത്തെ ഫ​ല​ഭൂ​യി​ഷ്ട​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു. പെ​ല്ല​റ്റു​ക​ൾ മാ​ത്ര​മാ​ണ് മ​ത്സ്യ​ങ്ങ​ൾ​ക്ക് തീ​റ്റ. ഇ​റ​ച്ചി​മാ​ലി​ന്യ​ങ്ങ​ളി​ട്ട് മീ​ൻ വ​ള​ർ​ത്താ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലാ​ത്ത അ​നു​ലാ​ലി​ൽ നി​ന്നും ഫ്ര​ഷ് മീ​ൻ വാ​ങ്ങാ​ൻ ആ​ളു​ക​ളു​ടെ മ​ത്സ​ര​മാ​ണ്.