നി​യ​ന്ത്ര​ണം വി​ട്ട കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് ലോറി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു
Thursday, September 19, 2019 10:32 PM IST
പ​ത്ത​നാ​പു​രം: നി​യ​ന്ത്ര​ണം വി​ട്ട കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​തോ​ടെ പ്ര​ധാ​ന പാ​ത​യി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ല്‍ നി​ന്നും കാ​ര്‍​യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍ അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ടു. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ പ​ത്ത​നാ​പു​രം ക​ട​യ്ക്കാ​മ​ണ്ണി​നും പ​ള​ളി​മു​ക്കി​നും ഇ​ട​യി​ലു​ള​ള ചെ​ല​വ​ന്നൂ​ര്‍​പ​ടി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പു​ന​ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി റോ​ഡ് വ​ശ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​ന്നോ​വ കാ​റി​ലി​ടി​ച്ച​ശേ​ഷം റോ​ഡി​ന് കു​റു​കെ മ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍,ഭാ​ര്യ ഫാ​ത്തി​മ എ​ന്നി​വ​ര്‍ ത​ല​നാ​രി​ഴ്ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ചെ​ല​വ​ന്നൂ​ര്‍​പ​ടി​യി​ലെ ചെ​ടി വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ദ​മ്പ​തി​ക​ള്‍. ഇ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ര്‍ ഭാ​ഗ​മാ​യി ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ലോ​റി ഡ്രൈ​വ​ര്‍​ക്കും ക്ലീ​ന​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

കോ​ണ്‍​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി റോ​ഡി​ന് കു​റു​കെ മ​റി​ഞ്ഞ​തോ​ടെ പി​ന്നാ​ലെ മെ​റ്റ​ലു​മാ​യെ​ത്തി​യ ച​ര​ക്ക് ലോ​റി വ​ശ​ത്തു​കൂ​ടി പോ​കു​ന്ന​തി​നി​ടെ റോ​ഡ് വ​ശ​ത്തെ കു​ഴി​യി​ല്‍ താ​ണു. ഇ​തോ​ടെ പ്ര​ധാ​ന പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചു. ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി പോ​ലീ​സി​ന്‍റെ​യും,നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം നീ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ തു​ട​ര്‍​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പാ​ത​യി​ല്‍ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര​ട​ക്കം നൂ​റ് ക​ണ​ക്കി​ന് യാ​ത്രി​ക​ര്‍ വ​ഴി​യി​ല്‍ കു​ടു​ങ്ങി. ഇ​തി​നി​ടെ പ​ള്ളി​മു​ക്ക് പു​ന്ന​ല അ​ലി​മു​ക്ക് വ​ഴി​യും,ചേ​കം ക​മു​കും​ചേ​രി വ​ഴി​യും,കു​ന്നി​ക്കോ​ട് വ​ഴി​യും വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഒ​ടു​വി​ല്‍ മൂ​ന്ന് മ​ണി​യോ​ടെ ക്ര​യി​ന്‍ എ​ത്തി​ച്ച് ഏ​റെ പ​ണി​പ്പെ​ട്ട് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.