തു​ന്പ​റ മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്ക​ണം: ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സിയേഷൻ
Thursday, October 17, 2019 11:40 PM IST
കൊ​ല്ലം: ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം ഡി​വി​ഷ​നി​ൽ മു​ണ്ടയ്ക്ക​ൽ തു​ന്പ​റ മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ണ്ടയ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദി​വ​സ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റാ​ണിത്. 1984 ലാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. 35 വ​ർ​ഷ​ത്തി​നി​ട​യി​ൽ യാ​തൊ​രു ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ല. ത​റ പോ​ലും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​റ്റ് പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ല. മ​ഴ​യാ​യാ​ൽ കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​ണ് ഇവിടം. ര​ണ്ട ് വ​ർ​ഷം മു​ന്പ് മാ​ർ​ക്ക​റ്റി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണി​രു​ന്നു. നി​ല​വി​ൽ ടാ​ർ പോ​ളി​ൻ ഉ​യ​ർ​ത്തി​യാ​ണ് മേ​ൽ​ക്കൂ​ര​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ സ്ഥ​ല​പ​രി​മി​തി​യു​ടെ പ്ര​ശ്ന​ങ്ങ​ളു​മു​ണ്ട്.

മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ​വ​ശം ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് പി​റ​കു​വ​ശ​ത്ത് ഏ​ക​ദേ​ശം 15 സെ​ന്‍റോ​ളം സ്ഥ​ലം കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്തി​ന് ര​ണ്ട ് വ​ശ​ത്തു​കൂ​ടി​യും വ​ഴി​യു​ണ്ട ്. ഈ ​സ്ഥ​ലം കൂ​ടി മാ​ർ​ക്ക​റ്റി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.