കു​ണ്ട​റ പ​ള്ളി​മു​ക്ക്-​മ​ൺ​ട്രോ​തു​രു​ത്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Friday, October 18, 2019 11:00 PM IST
കു​ണ്ട​റ: പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന‌​ടി​ഞ്ഞ കു​ണ്ട​റ പ​ള്ളി​മു​ക്ക്-​മ​ൺ​ട്രോ​തു​രു​ത്ത് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ചി​റ്റു​മ​ല യൂ​ണി​റ്റ് യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ര​ണ്ടു​വ​ർ​ഷ​ക്കാ​ല​മാ​യി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​യ​തി​നാ​ൽ ഗ​താ​ഗ​തം ദു​രി​ത​പൂ​ർ​ണ​മാ​ണ്. ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പേ​രി​ൽ മു​ള​വ​ന​യി​ലെ ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം വ​രു​ന്ന റോ​ഡ് വെ​ട്ടി​യും കു​ഴി​ച്ചും ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തു​വ​ഴി സ്ഥി​ര​മാ​യി യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​നി​ല അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. റോ​ഡി​ന് മ​ധ്യ​ഭാ​ഗ​ത്ത് രൂ​പം കൊ​ണ്ടി​ട്ടു​ള്ള ആ​ഴ​മു​ള്ള​തും വൃ​ത്താ​കാ​ര​ത്തി​ലു​ള്ള​തു​മാ​യ കു​ഴി​ക​ൾ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് നി​ത്യ​വും സൃ​ഷ്ടി​ക്കു​ന്ന​ത്. കു​ഴി​ക​ളി​ലും റോ​ഡി​ലും വെ​ള്ളം നി​റ​ഞ്ഞ് ക​ഴി​ഞ്ഞ​തി​നാ​ൽ കു​ഴി​യൊ​ഴി​വാ​ക്കി ന​ട​ക്കാ​നോ വാ​ഹ​നം ഓ​ടി​ക്കാ​നോ ക​ഴി​യാ​ത്ത ദു​രി​ത​പൂ​ർ​ണ​മാ​യ സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തി​ന് അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. നി​സാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പീ​റ്റ​ർ ജോ​ൺ, ആ​ർ​ത​ർ ലോ​റ​ൻ​സ്, ജ​യ​കു​മാ​ർ ഡി, ​വി. അ​മൃ​ത​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി പീ​റ്റ​ർ ജോ​ൺ-​പ്ര​സി​ഡ​ന്‍റ്, ആ​ർ​ത​ർ ലോ​റ​ൻ​സ്-​സെ​ക്ര​ട്ട​റി, രാ​ഹു​ൽ സു​ധാ​ക​ര​ൻ, ശ്രീ​ജി​ത്ത് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​നി​ല ജ​യ​കു​മാ​ർ, ജോ​സ് -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി. ​വി​ജ​യ​കു​മാ​ർ -ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.