മ​ഴ; കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം
Tuesday, October 22, 2019 12:28 AM IST
കൊ​ല്ലം: ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ വ്യാ​പ​ക​നാ​ശം. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ പെ​യ്ത മ​ഴ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ നാ​ശ​മ​മാ​ണ് വി​ത​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര, പ​ത്ത​നാ​പു​രം, പു​ന​ലൂ​ർ, പ​ട്ടാ​ഴി, വി​ള​ക്കു​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​യും ന​ശി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​ത്തി​ൽ മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി. ഇ​വി​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ഇ​ട​മി​ല്ലാ​ത്ത​താ​ണ് ഈ ​ദു​സ്ഥി​തി​യ്ക്ക് കാ​ര​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പല റോഡുകളും വെള്ളത്തിലുമായി.

കു​ന്നി​ക്കോ​ട്: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ പ​ച്ചി​ല​മ​ല​യി​ൽ വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ഞ്ഞി​റ​ങ്ങി. അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള വീ​ടു​ക​ളി​ൽ നി​ന്ന് താ​മ​സം മാ​റ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ലാ​ണ് കു​ന്നി​ക്കോ​ട് പ​ച്ചി​ല​മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ​ത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ലം മു​ത​ല്‍ ഉ​രു​ൾ പൊ​ട്ട​ൽ സൂ​ച​ന​യു​ള്ള പ്ര​ദേ​ശ​മാ​ണ് കു​ന്നി​ക്കോ​ട് പ​ച്ചി​ല​മ​ല. മു​ൻ​പും ഇ​വി​ടെ ശ​ക്ത​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ച്ചി​ല​മ​ല​യു​ടെ അ​ടി​വാ​ര​ത്താ​യി മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്ക് സ​മീ​പ​ത്തു മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും റ​വ​ന്യൂ വ​കു​പ്പും ചേ​ര്‍​ന്ന് ഇ​ടി​ഞ്ഞി​റ​ങ്ങി​യ മ​ണ്ണ് പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്തു. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ മ​ണ്‍​തി​ട്ട​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന വ​ലി​യ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി. കെ.​ബി.​ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ൽ, പ​ത്ത​നാ​പു​രം ത​ഹ​സി​ൽ​ദാ​ര്‍, റ​വ​ന്യൂ , പോ​ലീ​സ്, അ​ഗ്നി​ശ​മ​ന​സേ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

പ​ത്ത​നാ​പു​രം : ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശം. എ​ഴു​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ചു.

ആ​റ് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. പ​ത്ത​നാ​പു​രം മാ​മൂ​ട്ടി​ല്‍ ക​ട​വി​ലും പാ​തി​രി​യ്ക്ക​ലി​ലും ജ​വ​ഹ​ര്‍​കോ​ള​നി​യി​ലു​മാ​യി മു​പ്പ​തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള​ളം​ക​യ​റി. ഇ​വ​രെ പ​ത്ത​നാ​പു​രം നെ​ടു​മ്പ​റ​മ്പ് ഗ​വ.​എ​ല്‍​പി സ്കൂ​ളി​ലേ​യും എ​ച്ച്ബി​എം​എ​ല്‍​പി സ്കൂ​ളി​ലേ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​ടു​വാ​ത്തോ​ട് മി​ച്ച​ഭൂ​മി​യി​ല്‍ വെ​ള​ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഏ​ഴ് കു​ടും​ബ​ങ്ങ​ളെ ഏ​റ​ത്ത് വ​ട​ക്ക് യു​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കും മാ​റ്റി പാ​ര്‍​പ്പി​ച്ചു.

വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണീ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം പ​തി​ന​ഞ്ച് വീ​ടു​ക​ളി​ല്‍ വെ​ള​ളം​ക​യ​റി. മ​നീ​ഷാ മ​ന്‍​സി​ല്‍ ഇ​ക്ബാ​ല്‍, ഇ​ട​ത്ത​റ താ​ഴേ​തി​ല്‍ ഹ​രീ​ന്ദ്ര​ന്‍, നി​ഷാ​ദ് മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ള്‍ റ​ഹീം, പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഉ​മൈ​ദ് കു​ഞ്ഞ്, ഇ​ട​ത്ത​റ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ വി​ലാ​സി​നി, ഇ​ട​ത്ത​റ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ സു​ബൈ​ദാ ബീ​വി, മൂ​മി​നാ മ​ന്‍​സി​ലി​ല്‍ കോ​യ​ക്കു​ട്ടി, ഇ​ട​ത്ത​റ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ നൗ​ഷാ​ദ്, പാ​നാ​ര്‍​വി​ള​യി​ല്‍ മ​റി​യാ​മ്മ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് വെ​ള​ളം ക​യ​റി​യ​ത്. ഇ​വ​ര്‍ സ​മീ​പ​ത്തു​ള​ള ബ​ന്ധു​വീ​ടു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്.

പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള​ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ക​ന​ത്ത നാ​ശം സം​ഭ​വി​ച്ചു. പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല ത​ച്ച​ക്കോ​ട് വ​ല​തു​ക​ര ക​നാ​ലി​ന്‍റെ വ​ശ​ങ്ങ​ളി​ലെ മ​ണ്‍​ത്തി​ട്ട ഇ​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ര്‍​ന്ന് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. പു​ന്ന​ല, അ​ലി​മു​ക്ക് ജം​ഗ​ഷ്നു​ക​ളി​ല്‍ വെ​ള​ളം ക​യ​റി.

കൊ​ല്ലം- തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ കു​ന്നി​ക്കോ​ട് പ​ച്ചി​ല​മ​ല​യി​ലും പു​ന​ലൂ​ര്‍ -മൂ​വാ​റ്റു​പു​ഴ പാ​ത​യി​ല്‍ പ​ത്ത​നാ​പു​രം ചെ​മ്മാ​ന്‍​പാ​ല​ത്തി​ലും വെ​ള​ളം​ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി യു​ടെ​പ​ത്ത​നാ​പു​രം, വി​ള​ക്കു​ടി സെ​ക്ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ വൈ​ദ്യു​ത ബ​ന്ധ​വും താ​റു​മാ​റാ​യ​തി​നെ തു​ട​ര്‍​ന്ന് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ള്‍ ഇ​രു​ട്ടി​ലാ​ണ്. വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും താ​റു​മാ​റി​ലാ​ണ്.

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​രം​ഭി​ച്ച മ​ഴ ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​ണ് ശ​മി​ച്ച​ത്. 25 ഓ​ളം വീ​ടു​ക​ളി​ൽ വെ​ള​ളം ക​യ​റി. ചെ​മ്മ​ന്തൂ​ർ, പൊ​യ്യാ​നി​ൽ, അ​ലി മു​ക്ക്, അ​ടു​ക്ക​ള മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം ക​യ​റി.

റോ​ഡി​ൽ വെ​ള​ളം ക​യ​റി​യ​തോ​ടെ പു​ന​ലൂ​ർ-​പ​ത്ത​നാ​പു​രം പാ​ത​യി​ൽ റോ​ഡു​ഗ​താ​ഗ​തം കു​റെ നേ​രം ത​ട​സ​പ്പെ​ട്ടു. മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വെ​ള​ളം ഇ​റ​ങ്ങി. ഒ​രാ​ഴ്ച മു​മ്പ് പു​ന​ലൂ​രി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം മ​ഴ പെ​യ്ത​പ്പോ​ൾ വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാ​യി. വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ട​വും ഇ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തു​ണ്ടാ​യി.

അ​ന​ധി​കൃ​ത വ​യ​ൽ നി​ക​ത്ത​ലും തോ​ടു കൈ​യേ​റ്റ​വു​മാ​ണ് പു​ന​ലൂ​രി​ലെ വെ​ള​ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഓ​ട​ക​ളി​ല്ലാ​ത്ത​തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യി. തോ​ടു കൈ​യേ​റ്റം ഒ​ഴി​പ്പി​യ്ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​മു​ണ്ട്.

കൊ​ട്ടാ​ര​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. പ്ര​ധാ​ന റോ​ഡു​ക​ളും ഗ്രാ​മീ​ണ റോ​ഡു​ക​ളും ത​ക​ർ​ന്നു. വ​ൻ​തോ​തി​ൽ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചു. ക​ല്ല​ട​യാ​റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തും പു​ല​മ​ൺ തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കു​ന്ന​തും ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സേ​വ​നം ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

എം​സി റോ​ഡി​ൽ ആ​യൂ​രി​നും ഏ​നാ​ത്തി​നു​മി​ട​യി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പു​ല​മ​ൺ ക​വ​ല, ലോ​വ​ർ ക​രി​ക്കം, വാ​ള​കം, ഇ​ഞ്ച​ക്കാ​ട്, മൈ​ലം ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ​മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ൽ വെ​ള്ളം നി​റ​യു​ക​യാ​ണ്. പു​ല​മ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

ച​ര​ക്കു ഗോ​ഡൗ​ണു​ക​ളി​ലും മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് അ​ധി​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഐ ​പോ​റ്റി എം​എ​ൽ​എ​യും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​മ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ. റോ​ഡു നി​ർ​മ്മാ​ണ​ത്തി​ലെ​യും ഓ​ട നി​ർ​മ്മാ​ണ​ത്തി​ലെ​യും അ​ശാ​സ്ത്രീ​യ​ത​യാ​ണ് പു​ല​മ​ണി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ കാ​ര​ണം.

ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​തെ സ്ഥ​ല ഉ​ട​മ​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ അ​ഴി​മ​തി പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ്ര​ധാ​ന ഓ​ട​യി​ലേ​ക്ക് വെ​ള്ള​മൊ​ഴു​ക്കി​വി​ടു​ന്ന​തി​നാ​യി നി​ർ​മ്മി​ച്ച ഓ​വു​ക​ൾ വ്യാ​സ​മി​ല്ലാ​ത്ത​വ​യാ​ണ്. ഇ​വ​യി​ൽ പ​ല​തും മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​ഞ്ഞി​രി​ക്കു​ക​യു​മാ​ണ്. ഇ​തു​മൂ​ല​മാ​ണ് പു​ല​മ​ണി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന​തും ക​ട​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​തും

തൃ​ക്ക​ണ്ണാ​മം​ഗ​ൽ, നീ​ലേ​ശ്വ​രം, മൈ​ലം, നെ​ടു​വ​ത്തൂ​ർ, പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, കു​ള​ക്ക​ട, ഉ​മ്മ​ന്നൂ​ർ, വെ​ട്ടി​ക്ക​വ​ല, പു​ത്തൂ​ർ മേ​ഖ​ല​ക​ളി​ൽ വ​ലി​യ രീ​തി​യി​ൽ കൃ​ഷി നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​വും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​യു​ടെ​യൊ​ക്കെ വി​വ​ര​ശേ​ഖ​ര​ണം റ​വ​ന്യു വ​കു​പ്പ് ന​ട​ത്തി വ​രു​ന്നു. ക​ല്ല​ട​യാ​റി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കു​ണ്ട​റ: ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ മ​ൺ​ട്രോ​തു​രു​ത്തി​ൽ ര​ണ്ട് വീ​ടു​ക​ൾ ത​ക​ർ​ന്നു. കി​ട​പ്രം വ​ട​ക്ക് ലീ​ല, പ​ട്ടം​തു​രു​ത്ത് സു​മാം​ഗ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ആ​ർ​ക്കും ആ​ള​പാ​യ​മി​ല്ല. മ​ൺ​ട്രോ​തു​രു​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.