ക​മ​ല​യെ മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Tuesday, October 22, 2019 11:24 PM IST
ച​വ​റ : സ്വ​ത്ത് ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഉ​പേ​ഷി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ച​വ​റ​യി​ലെ വൃ​ദ്ധ സ​ദ​ന​ത്തി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി ക​മ​ല​യെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ധാ​ർ​മ്മി​ക​ത​യും മൂ​ല്യ​വും ഇ​ല്ലാ​യ്മ ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട്ടി​ൽ വി​ശ്വാ​സം ക​ടു​ത്തു വ​രു​ന്ന​ത​നു​സ​രി​ച്ച് ആ​ളു​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും കൂ​ടി വ​രു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
നാ​ൽ​പ്പ​ത് വ​ർ​ഷം മു​ന്പ് ഭ​ർ​ത്താ​വ് മ​രി​ച്ച ത​ന്‍റെ സ്വ​ത്തു​ക്ക​ളും പ​ണ​വും സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​യു​ള്ള പ​രാ​തി​യു​മാ​യി ച​വ​റ ഭ​ര​ണി​ക്കാ​വ് സാ​ന്ത്വ​നം ചാ​രി​റ്റി​യി​ൽ ക​ഴി​യു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ക​മ​ല​യെ​യാ​ണ് മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ സ​ന്ദ​ർ​ശി​ച്ച​ത്.
യാ​ത്ര പോ​കാ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​വി​ടെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ക​മ​ല പ​റ​യു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ മ​ക​ൾ കു​ന്നം​കു​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ കൊ​ണ്ടു​പോ​യി മ​ര​ണ പ​ത്രം ത​യാ​റാ​ക്കി ഒ​പ്പ് ഇ​ടു​വി​ച്ചു​വെ​ന്നും വീ​ട് വി​റ്റു​കി​ട്ടി​യ പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി​യ​താ​യും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വ​നി​താ ക​മ്മീ​ഷ​നം​ഗം എം.​എ​സ്. താ​ര ക​മ​ല​യെ വൃ​ദ്ധ സ​ദ​ന​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് വേ​ണ്ട എ​ല്ലാ നി​യ​മ സ​ഹാ​യ​ങ്ങ​ളും ക​മ്മീ​ഷ​ൻ വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ൽ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ക​മ​ല ച​വ​റ​യി​ലെ​ത്തി​യ​തെ​ന്ന് ആ​രോ​പ​ണ വി​ധേ​യാ​യ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു.