തീ​വ്ര​വാ​ദി​ക​ളെ​ന്ന് സം​ശ​യം; ബോ​ട്ടി​ൽ പാ​ഞ്ഞ ര​ണ്ട് പേ​ർ പി​ടി​യി​ൽ
Tuesday, November 12, 2019 12:13 AM IST
കൊ​ല്ലം/ചവറ: തീ​വ്ര​വാ​ദി​ക​ളെ​ന്ന സം​ശ​യ​ത്തെ​തു​ട​ർ​ന്ന് ബോ​ട്ടി​ൽ പാ​ഞ്ഞ​വ​രെ കോ​സ്റ്റ് ഗാ​ർ​ഡും പോ​ലീ​സും പി​ടി​കൂ​ടി.
വേ​ളാ​ങ്ക​ണ്ണി എ​ന്ന ബോ​ട്ട് പി​ന്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ എ.​കെ. സ്വാ​ര​സ്, ഗാ​ധി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം ല​ക്ഷ്യ​മി​ട്ട് നീ​ങ്ങി​യ ഇ​വ​രെ അ​തി​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് കോ​സ്റ്റ്ഗാ​ർ​ഡും പോ​ലീ​സും പി​ടി​കൂ​ടി​യ​ത്.
നീ​ണ്ട​ക​ര​യി​ൽ​നി​ന്നും മു​പ്പ​ത് മാ​ർ അ​ക​ലെ വ​ച്ചാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ കൂ​ടാ​തെ മ​റ്റൊ​രാ​ളേ​യും കാ​യം​കു​ളം ഭാ​ഗ​ത്ത് വ​ച്ച് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.
കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. മോ​ക്ഡ്രി​ൽ ആ​ണെ​ന്ന് പി​ന്നീ​ടാ​ണ് ഇ​വ​ർ അ​റി​യു​ന്ന​ത്. തീ​വ്ര​വാ​ദി​ക​ൾ തീ​ര​ദേ​ശ​മേ​ഖ​ല വ​ഴി ക​ട​ന്നു​കൂ​ടി പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കാ​നെ​ത്തി​യാ​ൽ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​താ​യി​രു​ന്നു മോ​ക്ഡ്രി​ൽ. ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും മോ​ക്ഡ്രി​ൽ ന​ട​ത്തി​യി​രു​ന്നു.