ത്രി​നേ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം
Sunday, November 17, 2019 11:20 PM IST
കൊല്ലം: കൊ​ല്ല​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക സ​ദ​സി​ന് മൂ​ന്നു ദി​വ​സം മു​ഴു​നി​ലാ​വി​ന്‍റെ പാ​രി​തോ​ഷി​കം സ​മ്മാ​നി​ച്ച ത്രി​നേ​ത്ര ദേ​ശീ​യ നൃ​ത്ത- സം​ഗീ​തോ​ത്സ​വ​ത്തി​ന് ഇ​ന്നു തി​ര​ശീ​ല വീ​ഴും.
ഭ​ര​ത​നാ​ട്യ വേ​ദി​യി​ല്‍ പ്ര​തി​ഭ​യു​ടെ സൗ​ന്ദ​ര്യം​കൊ​ണ്ട് ലോ​ക​സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ച ദ​മ്പ​തി​ക​ളാ​യ പാ​ര്‍​വ​തി മേ​നോ​ന്‍, ഷി​ജി​ത് ന​മ്പ്യാ​ര്‍ എ​ന്നി​വ​രു​ടെ നൃ​ത്താ​വ​ത​ര​ണ​ത്തോ​ടെ​യാ​ണ് നൃ​ത്തോ​ത്സ​വ​ത്തി​ന് തി​രി താ​ഴു​ക. സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വൈ​കുന്നേരം 6.30 ന് ​ചേ​രു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും.
15 ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി അ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത ത്രി​ദി​ന നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ല്‍ ഒ​ഡീ​സി​യു​ടെ അ​ര​ങ്ങി​നെ ച​ടു​ല​ന​ര്‍​ത്ത​ന​ത്തി​ന്‍റെ പ​ദ​മു​ദ്ര​ക​ള്‍​കൊ​ണ്ട് പ​ദ്മ​ശ്രീ അ​രു​ണ മൊ​ഹ​ന്തി അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​പ്പോ​ള്‍​ത്ത​ന്നെ ത്രി​നേ​ത്ര നൃ​ത്തോ​ത്സ​വ​ത്തെ ആ​സ്വാ​ദ​ക​സ​ദ​സ് നെ​ഞ്ചേ​റ്റി​യി​രു​ന്നു.
ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ന​ന്ദി​നി മേ​ത്ത​യും മു​ര​ളി മോ​ഹ​നും ക​ഥ​കി​ലൂ​ടെ പ​ക​ര്‍​ന്ന​ത് നൃ​ത്ത​ചാ​രു​ത മാ​ത്ര​മ​ല്ല, ഭാ​ര​തീ​യ സം​സ്‌​കൃ​തി​യു​ടെ പൈ​തൃ​തം ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം​കൊ​ണ്ടു ത​ന്നെ കൊ​ല്ല​ത്തി​ന്‍റെ സ്വ​ന്ത​മാ​യി മാ​റി​യ ത്രി​നേ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ ആ​റാം പ​തി​പ്പ് ആ​സ്വാ​ദ​ക​രു​ടെ പൂ​ര്‍​ണ പ​ങ്കാ​ളി​ത്തം​കൊ​ണ്ടു കൂ​ടി ശ്ര​ദ്ധേ​യ​മാ​യി.
കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യു​ടെ ഉ​സ്താ​ദ് ബി​സ്മി​ല്ലാ ഖാ​ന്‍ യു​വ പു​ര​സ്‌​കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ര്‍​വ​തി മേ​നോ​ന്‍, ഷി​ജി​ത് ന​മ്പ്യാ​ര്‍ എ​ന്നി​വ​രു​ടെ ഭ​ര​ത​നാ​ട്യ അ​വ​ത​ര​ണ​ത്തോ​ടെ ത്രി​നേ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല താ​ഴു​മ്പോ​ള്‍, അ​ത് 2020 ലെ ​ഏ​ഴാ​മ​ത് എ​ഡി​ഷ​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ന്‍റെ തു​ട​ക്കം കൂ​ടി​യാ​കും.
ഇ​ന്ത്യ​ന്‍ ശാ​സ്ത്രീ​യ നൃ​ത്ത​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും പ്ര​ചാ​ര​ണ​വും ല​ക്ഷ്യ​മി​ടു​ന്ന ത്രി​നേ​ത്ര നൃ​ത്തോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​ര്‍ നീ​ല​മ​ന സി​സ്‌​റ്റേ​ഴ്‌​സ്, നാ​ട്യ​പ്രി​യ ഡാ​ന്‍​സ് അ​ക്കാ​ഡ​മി, സേ​വ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്നി​വ​രാ​ണ്. നൃ​ത്തോ​ത്സ​വ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം.