കു​ടും​ബ​ശ്രീ പു​തി​യ സ്വ​യം​തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്ത​ണം: മ​ന്ത്രി
Monday, November 18, 2019 11:15 PM IST
കൊ​ല്ലം: കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ള്‍ കൂ​ടു​ത​ല്‍ സ്വ​യം​തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ. സം​സ്ഥാ​ന സ​ര്‍​ക്കാ​രും സ​ഹ​ക​ര​ണ വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ല​ഘു​വാ​യ്പാ പ​ദ്ധ​തി​യാ​യ മു​റ്റ​ത്തെ മു​ല്ല​യു​ടെ ബാ​ങ്ക്ത​ല ഉ​ദ്ഘാ​ട​നം പ്ര​കാ​ശ് ക​ലാ​കേ​ന്ദ്രം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മൈ​ക്രോ ഫി​നാ​ന്‍​സ് പ​ലി​ശ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ട സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ളെ ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​നാ​ണ് സ​ഹ​ക​ര​ണ മേ​ഖ​ല ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യാ​ണ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ ഗ്യാ​ര​ന്‍റി​യി​ല്‍ 20 ല​ക്ഷം രൂ​പ​വ​രെ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ലാ​ഭ​ക​ര​മാ​യി ന​ട​ത്താ​വു​ന്ന സം​രം​ഭ​ങ്ങ​ള്‍ ക​ണ്ടെ​ത്തി സ്ഥി​രം വ​രു​മാ​ന​വും തൊ​ഴി​ലും ഉ​റ​പ്പാ​ക്കാ​നാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ട്ട അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യാ​ല്‍ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ജീ​വി​ത സാ​ഹ​ച​ര്യം മി​ക​വു​റ്റ​താ​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
തൃ​ക്ക​ട​വൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ബി. മോ​ഹ​ന്‍ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു വാ​യ്പാ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പ്‌​കോ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ജെ. ​ചി​ഞ്ചു​റാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) പി. ​മു​ര​ളീ​ധ​ര​ന്‍, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ആ​ര്‍. അ​ജു, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ഗി​റ്റി സു​ധീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.