ഓ​ടി​ന​ട​ന്ന് വ​സ്ത്രം സം​ഘ​ടി​പ്പി​ച്ചു; ധ്യാ​ന്‍ ഗൗ​രീ​ഷ് മൂ​ന്നി​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​നാ​യി
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: ക​ലോ​ത്സ​വ വേ​ദി​യി​ല​ണി​യാ​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍ പോ​ലും ഗു​രു​വി​ന്‍റേ​യും വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചാ​ണ് ധ്യാ​ന്‍ ഗൗ​രീ​ഷ് എ​ത്തി​യ​ത്.
എ​ന്നാ​ല്‍ പ​രാ​ധീ​ന​ത​ക​ളെ​യെ​ല്ലാം മ​റ​ന്ന് വേ​ദി​യി​ല്‍ നി​റ​ഞ്ഞാ​ടി​യ​പ്പോ​ള്‍ മ​ത്സ​രി​ച്ച മൂ​ന്നി​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ ഒ​ന്നാ​മ​തെ​ത്തി. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം കേ​ര​ള​ന​ട​നം, കു​ച്ചു​പ്പു​ടി, ഭ​ര​ത​നാ​ട്യം ഇ​ന​ങ്ങ​ളി​ലാ​ണ് ധ്യാ​ന്‍ വെ​ന്നി​ക്കൊ​ടി നാ​ട്ടി​യ​ത്.
ത​ടി​പ്പ​ണി​ക്കാ​ര​നാ​യ മ​നോ​ജി​ന്‍റേ​യും വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും ഏ​ക​മ​ക​നാ​യ ധ്യാ​ന്‍ കൊ​ട്ട​റ ശ​ങ്ക​ര​മം​ഗ​ലം ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​വും കേ​ര​ള​ന​ട​നം, കു​ച്ചു​പ്പു​ടി ഇ​ന​ങ്ങ​ളി​ല്‍ ധ്യാ​ന്‍ ഒ​ന്നാ​മ​തെ​ത്തി​യി​രു​ന്നു. നി​ര്‍​ധ​ന​കു​ടും​ബാം​ഗ​മാ​യ ധ്യാ​ന്‍ ക​ഴി​ഞ്ഞ ത​വ​ണ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.