ലോ​ക ഗ​തി​ക്ക​നു​സ​രി​ച്ചു​ള്ള മാ​റ്റം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​നി​വാ​ര്യം: മ​ന്ത്രി
Thursday, December 5, 2019 1:13 AM IST
അ​ഞ്ച​ൽ: ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​ള്ള പ​ഠ​ന​രീ​തി വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു. ഇ​ട​യം സ​ര്‍​ക്കാ​ര്‍ എ​ൽ.​പി.​സ്കൂ​ളി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ട ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും ന​വ​തി സ്മാ​ര​ക ക​വാ​ട​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എ​ൽ ര​മേ​ശ​ൻ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു.

അ​ഞ്ച​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി ​ദി​ലീ​പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​ഷി​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റ​ജി​മോ​ൾ, ബി​ൻ​സി, ജി.​മു​ളീ​ധ​ര​ൻ പി​ള്ള, എ​ൻ.​അ​ജി​ത്കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, സൈ​മ​ൺ അ​ല​ക്സ് , പി.​അ​നി​ൽ​കു​മാ​ർ, എ​സ്.​സു​ധീ​ർ, എ​ൻ.​കെ.​ബാ​ല​ച​ന്ദ്ര​ൻ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ ഫാ. ​റ​ജി​യോ​ഹ​ന്നാ​ൻ, കെ.​മാ​മ​ച്ച​ൻ, മാ​മ​ൻ തോ​മ​സ്, എ​ൻ.​പാ​ർ​ഥ​ൻ, എ.​അ​രു​ൺ സി.​പി.​നാ​രാ​യ​ണ​പി​ള്ള ,എ.​സ​ബീ​ന, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ സി.​എ​സ് ജ​യ​പ്ര​സാ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​ബി​നു​കു​മാ​ർ തുടങ്ങിയവർ പ്ര സംഗിച്ചു.