ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ഹാ​യ്
Wednesday, January 15, 2020 11:49 PM IST
ച​വ​റ: ബ​സ് സ്റ്റോ​പ്പു​ക​ളും, പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് ഇ​ട​പ്പ​ള്ളി​ക്കോ​ട്ട കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​യ് ന​ല്ലാ​ന്ത​റ അ​ബ്ദു​ൽ അ​സീ​സ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്ത്. ശു​ചി​ത്വ പ​ന്മ​ന 2020 എ​ന്ന പേ​രി​ട്ട പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ൻ​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ക​റു​ക​ത്ത​ല ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​നാ​യി. ഹാ​യ് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഷ​മീ​ർ , ക്ല​ബ് പ്ര​സി​ഡന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ് അ​മീ​ർ , സെ​ക്ര​ട്ട​റി നൈ​നാ​ൻ ഡാ​നി​യ​ൽ എ​ന്നി​വ​രും ഹാ​യ് ഫി​സി​ക്ക​ൽ ട്ര​യി​നീ​സും അ​ട​ക്കം അ​റു​പ​തോ​ളം യു​വ​തി യു​വാ​ക്ക​ളും പ്ര​കൃ​തി സ്നേ​ഹി​ക​ളും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ പ​ങ്കെ​ടു​ത്തു. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഓ​രോ സ്ഥ​ല​ത്തെ​യും ബ​സ് സ്റ്റോ​പ്പും പ​രി​സ​രം വൃ​ത്തി​യാ​ക്കും.