നി​ര​വ​ധി ബൈ​ക്കു​ക​ൾ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി
Friday, January 17, 2020 11:12 PM IST
ച​വ​റ: ലൈ​സ​ന്‍​സി​ല്ലാ​തെ​യും ബൈ​ക്കി​ന്‍റെ രൂ​പം മാ​റ്റി അ​മി​ത വേ​ഗ​ത​യി​ലും ബൈ​ക്ക് ഓ​ടി​ച്ച ഫ്രീ​ക്ക​ൻ​മാ​ർ പി​ടി​യി​ൽ.

ഗ​താ​ഗ​ത നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ച​വ​റ പോ​ലീ​സ് പി​ന്നാ​ലെ​യു​ണ്ട്. ച​വ​റ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളു​ടെ​യും കോ​ളേ​ജു​ക​ളു​ടെ​യും സ​മീ​പ റോ​ഡു​ക​ളി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി അ​മി​ത വേ​ഗ​ത​യി​ല്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു.​ ശ​ങ്ക​ര​മം​ഗ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഫ്രീ​ക്ക​ന്‍​മാ​ര്‍ ത​മ്പ​ടി​ക്കു​ന്ന​ത്.

​പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളും കോ​ളേ​ജും വി​ടു​ന്ന സ​മ​യ​ത്ത് മൂ​ന്നും നാ​ലും പേ​രു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് ഇ​ത്ത​ര​ക്കാ​ര്‍ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന​ന്ത് പ​തി​വാ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​രും പോ​ലീ​സി​നോ​ട് പ​രാ​തി പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.​ വെ​ള​ളി​യാ​ഴ്ച സിഐ. എ. ​നി​സാ​റു​ദീ​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം സി​വി​ല്‍ വേ​ഷ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ വ​രെ ബൈ​ക്കി​ല്‍ ക​റ​ങ്ങു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി ബൈ​ക്കു​ക​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​

പി​ഴ ഈ​ടാ​ക്കി​യ ശേ​ഷം മാ​ത്ര​മേ ബൈ​ക്കു​ക​ള്‍ തി​ര​ച്ച് ന​ല്‍​കു​ക​യു​ള​ളു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.