ക​ട ക​ത്തി​ന​ശി​ച്ചു
Monday, January 20, 2020 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10.30 യോ​ടെ വ​ല്ലം ദേ​വീ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട ക​ത്തി​ന​ശി​ച്ചു. വ​ല്ലം വി​നോ​ദ് മ​ന്ദി​ര​ത്തി​ൽ വേ​ലാ​യു​ധ​ൻ (69)ന്‍റെ ​ക​ട​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്.
സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ് ക​ട ക​ത്തി​ച്ച​തെ​ന്നു ക​ട​യു​ട​മ ആ​രോ​പി​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യും ക്ഷേ​ത്ര​ത്തി​നു സ​മീ​പം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും മ​ദ്യ​പ​ൻ​മാ​രു​ടെ​യും ശ​ല്യ​മു​ണ്ടെ​ന്നു പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.​ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ള്ള​താ​യി ഉ​ട​മ പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്തു അ​ന്വേ​ഷ​ണം തു​ട​ങ്ങി.
ക​ട ക​ത്തി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ജെ​പി വ​ല്ലം വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി. പ്ര​തി​ഷേ​ധ യോ​ഗം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​യ്ക്ക​ൽ സോ​മ​ൻ ഉ​ദ് ഘാ​ട​നം ചെ​യ്തു. ക​ട ക​ത്തി​ച്ച​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​യ്ക്ക​ൽ സോ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തി​ച്ച ക​ട പൂ​ർ​ണ​മാ​യും നി​ർ​മി​ച്ചു ന​ൽ​കണമെന്നും പ​റ​ഞ്ഞു.