പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി; ഭ​ര​ണ​ഘ​ട​നാ വാ​യ​ന​യു​ടെ വീ​ട്ട​ര​ങ്ങു​ക​ള്‍ ഒ​രു​ക്കി
Monday, January 20, 2020 11:15 PM IST
എ​ഴു​കോ​ണ്‍: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘ​ത്തി​ന്‍റെ​യും വ​നി​താ​സാ​ഹി​തി​യു​ടെ​യും നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​ക​ള്‍ ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ വാ​യ​ന​യു​ടെ വീ​ട്ട​ര​ങ്ങു​ക​ള്‍ തു​ട​ങ്ങി.
ഏ​രി​യാ ത​ല ഉ​ദ്ഘാ​ട​നം നെ​ടു​മ്പാ​യി​ക്കു​ള​ത്ത് ക​വ​യ​ത്രി സീ​മാ വാ​സു​വി​ന്‍റെ വീ​ട്ടി​ല്‍ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​സു​മ​ലാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ആ​ര്‍.​പ്ര​ഭാ​ക​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൗ​ര​ത്വ നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ ജി​ല്ലാ ജോ.​സെ​ക്ര​ട്ട​റി എ​ഴു​കോ​ണ്‍ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി​ത, ചെ​റു​ക​ഥ, ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച സീ​മ വാ​സു, പി.​സു​ധാ​മ​ണി, കെ.​പി.​ലെ​നി​ന്‍ പ​ദ്മാ​സ് എ​ന്നി​വ​രെ പു​ക​സ.​ഏ​രി​യ സെ​ക്ര​ട്ട​റി മു​ന്നൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ആ​ദ​രി​ച്ചു.
വ​നി​താ സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ര​ഞ്ജി​നി അ​ജ​യ​ന്‍, ഏ​രി​യ പ്ര​സി​ഡ​ന്‍റ് വീ​ണ ചെ​ന്താ​മ​രാ​ക്ഷ​ന്‍, സെ​ക്ര​ട്ട​റി കെ.​ല​ത, സു​രേ​ന്ദ്ര​ന്‍ ക​ട​യ്ക്കോ​ട്, കെ.​ഓ​മ​ന​ക്കു​ട്ട​ന്‍, എ​സ്.​കൃ​ഷ്ണ​കു​മാ​ര്‍, അ​നി​ല്‍ ഇ​രു​മ്പ​ന​ങ്ങാ​ട്, സ​ജു,ബി.​രാ​ജ​ശേ​ഖ​ര​ന്‍​പി​ള്ള, ക​രീ​പ്ര സു​ജി​ത്ത്, ഡോ.​ജി.​പി.​ര​ജി​ത, ര​ജി​ത ലാ​ല്‍, ച​ന്ദ്ര​ബാ​ബു, ഹൃ​ദ​യ​കു​മാ​രി, എ.​മ​ണി​യ​മ്മ, ഗീ​ത ബാ​ല​ച​ന്ദ്ര​ന്‍, ആ​ര്‍.​മോ​ഹ​ന്‍​ദാ​സ്, അ​നി​രു​ദ്ധ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ര്‍, അ​ജീ​ഷ.​എ​സ്.​ശ​ശി, സ​ന്ദീ​പ് കോ​ട്ടേ​ക്കു​ന്നി​ല്‍ എ​ന്നി​വ​ര്‍ ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.
പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ളു​ടെ സം​വാ​ദ​ത്തി​നും ഗ്രാ​മീ​ണ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു​മാ​യി പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​വും വ​നി​താ സാ​ഹി​തി​യും ചേ​ര്‍​ന്ന് നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യാ​യി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള പൊ​തു ച​ര്‍​ച്ചാ​വേ​ദി​യാ​ണ് വീ​ട്ട​ര​ങ്ങു​ക​ള്‍. നി​ല​വി​ല്‍ അ​ന്‍​പ​തി​ല്‍​പ​രം വീ​ട്ട​ര​ങ്ങു​ക​ള്‍ ഏ​രി​യാ​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ണ്ട്. 25 മു​ത​ല്‍ 100 വ​രെ കു​ടും​ബ​ങ്ങ​ള്‍ ഓ​രോ വീ​ട്ട​ര​ങ്ങി​ലു​മു​ണ്ട്. ഈ ​വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ വീ​ട്ട​ര​ങ്ങു​ക​ളു​ടെ എ​ണ്ണം നൂ​റാ​കു​മെ​ന്ന് ജി​ല്ലാ ജോ.​സെ​ക്ര​ട്ട​റി എ​ഴു​കോ​ണ്‍ സ​ന്തോ​ഷ് പ​റ​ഞ്ഞു.
വീ​ട്ട​ര​ങ്ങ് ഭാ​ര​വാ​ഹി​ക​ള്‍:​കെ.​ആ​ര്‍.​അ​നി​ത(​പ്ര​സി.),എ​ന്‍.​ബോ​സ്(​സെ​ക്ര.)