വ​ധശ്ര​മ​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ആ​ളി​നെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി
Sunday, February 16, 2020 11:12 PM IST
ച​വ​റ: അ​മ്മ​യേ​യും മ​ക​നേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ ആ​ളെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി.‌
പ​ന്മ​ന ചി​റ്റൂ​ര്‍ ക​ലാ​ല​യം വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍ എ​ന്ന ശ്രീ​കു​മാ​ര്‍ ( 35 ) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ന്മ​ന വ​ടു​ത​ല ജം​ഗ്ഷ​നി​ല്‍ പാ​വൂ​ര്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വി​നോ​ദി​നെ​യും അ​മ്മ​യേ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ല്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ .എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം കു​ഞ്ഞു​മോ​നെ നാ​ട​കീ​യ​മാ​യി പി​ടി​കൂ​ടി​യ​ത്.
പോ​ലീ​സ് പ​റ​യു​ന്ന​ത് : 2019-ല്‍ ​വ​ടു​ത​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ശ്രീ​കു​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​ത്തെ സ്ഥ​ല​വാ​സി​യാ​യ വി​നോ​ദ് ത​ട​ഞ്ഞി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് മാ​രാ​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തി​ന് ശേ​ഷം വി​നോ​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ക​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ വി​നോ​ദി​ന്‍റെ അ​മ്മ​യെ​യും ശ്രീ​കു​മാ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
പ​ന്മ​ന സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ് , ര​മേ​ശ്, ര​തീ​ഷ്, അ​ജി, വി​ഷ്ണു, അ​ഖി​ൽ ( അ​പ്പു​ണ്ണി ) എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ സം​ഘ​ത്തി​ന് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​യി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ അ​ഖി​ലി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ആ​ഴ്ച്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ടൈ​റ്റാ​നി​യം ക​മ്പ​നി​യു​ടെ കാ​ട് മൂ​ടി​ക്കി​ട​ക്കു​ന്ന ചി​റ്റൂ​ര്‍ പ്ര​ദേ​ശ​ത്ത് നി​ന്നും ശ്രീ​കു​മാ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന് ക​ള​യാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ പോ​ലീ​സ് പി​ന്‍​തു​ട​ര്‍​ന്ന് പി​ടി​കൂ​ടി. എ​സ്ഐ സു​ഖേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നു, ശ്രീ​ജി​ത് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
നേ​ര​ത്തെ പൊ​ന്മ​ന ക​ന്നി​ട്ട​ക്ക​ട​വി​ലു​ള​ള ഷി​ലു എ​ന്ന​യാ​ളെ ക​ല്ലു​കൊ​ണ്ടി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സ്, പ​ന്മ​ന​യി​ലു​ള​ള പ്ര​ശാ​ന്തി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലും ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ് ശ്രീ​കു​മാ​റെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്രീ​കു​മാ​റി​ന്‍റെ സം​ഘ​ത്ത​ലു​ള്‍​പ്പെ​ട്ട മ​റ്റു​ള​ള​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.