റോ​സ്മ​ല വ​ന​ത്തി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി
Monday, February 17, 2020 11:21 PM IST
ആ​ര്യ​ങ്കാ​വ്: ക​ഴി​ഞ്ഞ​ദി​വ​സം റോ​സ്മ​ല വ​ന മേ​ഖ​ല​യി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ പ​തി​നാ​ല് മ​ണി​ക്കൂ​ര്‍ നീ​ണ്ട തെ​ര​ച്ചി​ലി​നോ​ടു​വി​ല്‍ ക​ണ്ടെ​ത്തി.
കോ​ട്ട​യം പു​തു​പ്പ​ള്ളി കൊ​ച്ചു​പാ​റ​യി​ല്‍ സു​മേ​ഷ് (22) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക​ണ്ടെ​ത്തി​യ​ത്. ഞാ​യാ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സു​മേ​ഷും ബ​ന്ധു അ​ജേ​ഷും റോ​സ്മ​ല​യി​ല്‍ വ​നം കാ​ണാ​ന്‍ എ​ത്തു​ന്ന​ത്.
ഇ​തി​നി​ട​യി​ല്‍ ആ​ര്യ​ങ്കാ​വ് റോ​സ്മ​ല പാ​ത​യി​ല്‍ രാ​ജ​ക്കൂ​പ്പ് എ​ന്ന സ്ഥ​ല​ത്ത് വ​ച്ച് വി​ശ്ര​മി​ക്കാ​നി​റ​ങ്ങി​യ സു​മേ​ഷി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ജേ​ഷ് സ​മീ​പ​ത്തു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.
ഇ​തി​നി​ട​യി​ല്‍ സു​മേ​ഷ് ത​ന്‍റെ ലൊ​ക്കേ​ഷ​നും താ​ന്‍ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട് ഭ​യ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​പ്പോ​ള്‍ വ​ന​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ടു എ​ന്ന വി​വ​ര​വും പോ​ലീ​സ് ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ച്ചു. ഇ​തോ​ടെ പോ​ലീ​സും, വ​നം വ​കു​പ്പും നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ട്ടി​നു​ള്ളി​ല്‍ തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ സു​മേ​ഷി​ന്‍റെ മൊ​ബൈ​ല്‍ പ​രി​ധി​ക്ക് പു​റ​ത്ത് ആ​യ​തി​നാ​ല്‍ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​ന്‍ അ​ധി​കൃ​ത​ര്‍​ക്കോ നാ​ട്ടു​കാ​ര്‍​ക്കോ ക​ഴി​ഞ്ഞി​ല്ല.
രാ​ത്രി ആ​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ളു​ള്ള വ​ന​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ദു​ഷ്ക​ര​മാ​യി. എ​ങ്കി​ലും രാ​ത്രി ഏ​റെ വൈ​കി​യും അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും തെ​ര​ച്ചി​ല്‍ ന​ട​ത്തി. പു​ല​ര്‍​ച്ചെ വി​വി​ധ സം​ഘ​ങ്ങ​ളാ​യി വീ​ണ്ടും തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. പു​ന​ലൂ​രി​ല്‍ നി​ന്നു​മെ​ത്തി​യ റ​വ​ന്യു സം​ഘ​വും തെ​ര​ച്ചി​ലി​ല്‍ ഒ​പ്പം കൂ​ടി. ഒ​ടു​വി​ല്‍ ഏ​ഴോ​ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​നു, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​ന്‍​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ര്‍ സു​മേ​ഷി​നെ ക​ണ്ടെ​ത്തി ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന റ​വ​ന്യു സം​ഘ​ത്തി​ന് കൈ​മാ​റി.
ഡ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ അ​ഷ​റ​ഫ്, കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജ​യ​ദേ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘം സു​മേ​ഷി​നെ തെ​ന്മ​ല എ​സ് ഐ ​പ്ര​വീ​ണി​ന് കൈ​മാ​റി. സു​മേ​ഷ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും രാ​ത്രി​മു​ത​ല്‍ ഉ​റ​ക്ക​മി​ല്ലാ​തെ കാ​ത്തി​രു​ന്ന മാ​താ​വ് കെ​ട്ടി​പ്പി​ടി​ച്ച് ക​ണ്ണീ​രോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.
തു​ട​ര്‍​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വ​നം വ​കു​പ്പി​ന് കൈ​മാ​റി​യ സു​മേ​ഷി​നെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റും. ആ​ര്യ​ങ്കാ​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ബ്ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പ​ല​ക​രാ​ണ് ഇ​ട​വേ​ള​ക​ള്‍ ഇ​ല്ലാ​ത്ത തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.