എ​ൻ​ജി​ഒ യൂ​ണി​യ​ൻ ധ​ർ​ണ ന​ട​ത്തി
Tuesday, February 18, 2020 11:22 PM IST
കൊല്ലം : വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​ത്താം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ശ​മ്പ​ള സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ക, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​ക​ൾ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റായി ഉ​യ​ർ​ത്തു​ക, ക്ല​ർ​ക്ക് ത​സ്തി​ക​മാ​റ്റം നി​യ​മ​ന​ത്തി​ന​ർ​ഹ​രാ​യ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​നു​വ​ദി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ലം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ്ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ബി. ​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​പ്ര​ശോ​ഭ​ദാ​സ്, സെ​ക്ര​ട്ട​റി സി. ​ഗാ​ഥ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​എ​സ്.ശ്രീ​കു​മാ​ർ, എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് എം.​എ​സ്. ബി​ജു, വി. ​പ്രേം, എം. ​അ​ൻ​സ​ർ, ജെ. ​ര​തീ​ഷ് കു​മാ​ർ, ആ​ർ. ര​തീ​ഷ് കു​മാ​ർ, ബി.​ജ​യ, എ​സ്. ഷാ​ഹി​ർ, എം.​എം. നി​സാ​മു​ദ്ദീ​ൻ, എ​സ്.​ആ​ർ. സോ​ണി, ഖു​ശീ ഗോ​പി​നാ​ഥ്, ജി​ല്ലാ ക​മ്മി​റ്റിയം​ഗം ആ​ർ.ര​തീ​പ് എ​ന്നി​വ​ർ പ്രസംഗിച്ചു.