വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 26 ന്
Thursday, February 20, 2020 11:38 PM IST
കൊല്ലം: ​കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം എ​ന്നീ ജി​ല്ല​ക​ളി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ-​ഹെ​ല്‍​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ന്‍​ഡ് ഹോ​ള്‍​ഡിം​ഗ് സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫ് ത​സ്തി​ക​യി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള വാ​ക്ക് ഇ​ന്‍ ഇ​ന്‍റര്‍​വ്യൂ 26 ന് ​രാ​വി​ലെ 10 മു​ത​ല്‍ അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. യോ​ഗ്യ​ത: ഡി​പ്ലോ​മ/​ബിഎ​സ് സി/​എംഎ​സ് സി/​ബിടെ​ക്/​എം സി ​എ (ഇ​ല​ക്ട്രോ​ണി​ക്സ്/​ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ഐടി). ​ഹാ​ര്‍​ഡ് വെ​യ​ര്‍ ആ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്കി​ങ്ങി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്മെ​ന്‍റ് സോ​ഫ്റ്റ ് വെ​യ​ര്‍ ആ​ന്‍റ് ഇം​പ്ലി​മെ​ന്‍റേ​ഷ​നി​ല്‍ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. വി​വ​ര​ങ്ങ​ള്‍ e-health. kerala.gov.in വെ​ബ്‌​സൈ​റ്റി​ലും 9495998964 ന​മ്പ​രി​ലും ല​ഭി​ക്കും.