സി​റ്റി പോ​ലീ​സ് രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി
Friday, February 21, 2020 11:24 PM IST
കൊ​ല്ലം: സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ സ​മീ​പ സ​മ​യ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മ​ങ്ങ​ളെ തു​ട​ർ​ന്ന് സി​റ്റി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി.
കൊ​ല്ലം ടൗ​ണ്‍ പ​രി​ധി​യെ പ​ന്ത്ര​ണ്ട ് പ​ട്രോ​ളിം​ഗ് ഏ​രി​യ​ക​ളാ​യി തി​രി​ക്കു​ക​യും ഒ​രോ ഏ​രി​യ​യി​ലും രാ​ത്രി 11 മ​ണി രാ​വി​ലെ നാ​ലു വ​രെ പ​തി​ന​ഞ്ചോ​ളം മൊ​ബൈ​ൽ പ​ട്രോ​ളിം​ഗും, പ​ത്തോ​ളം റൈ​ഡ​ർ പ​ട്രോ​ളിം​ഗും രാ​ത്രി​കാ​ല സു​ര​ക്ഷ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​വ​യ്ക്ക് പു​റ​മേ പി​ങ്ക് പ​ട്രോ​ൾ ഹൈ​വേ പ​ട്രോ​ൾ, ക​ണ്‍​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​സ്ഐ മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ട്രോ​ളിം​ഗി​നു​ണ്ടാ​കും. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സി​നി​മാ തീ​യ​റ്റ​റു​ക​ൾ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, എ​റ്റി​എം കൗ​ണ്ട റു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​സ്വ​ഭാ​വി​ക​മാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത് ഉ​ട​ന​ടി പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​തി​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട ്.
കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി മ​ഫ്ടി​യി​ലും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സം​ശ​യം തോ​ന്നു​ന്ന അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ ക​ണ്ടാ​ൽ വി​വ​രം ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രാ​യ 112 ൽ ​അ​റി​യി​ക്കേ​ണ്ട താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി. ​അ​റി​യി​ച്ചു.