അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം; ഭാ​ര്യാ​പി​താ​വ് അ​റ​സ്റ്റി​ല്‍
Saturday, February 22, 2020 11:06 PM IST
അ​ഞ്ച​ൽ : അ​ഞ്ച​ലി​ല്‍ വ്യാ​പാ​രി​യെ ആ​സി​ഡൊ​ഴി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യ​പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ ആ​ഷി​ക് മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​നെ (60) യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കുന്നേരം അ​ഞ്ചോ​ടെയാണ് ഷാ​ജ​ഹാ​ന്‍ ഉ​സ്മാ​ന്‍റെ ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി ആ​സി​ഡ് ഒ​ഴി​ച്ച​ത്. മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ ഉ​സ്മാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം ഉ​സ്മാ​ന്‍റെ ഭാ​ര്യ​യുമാ​യി ഷാ​ജ​ഹാ​ന്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​ച്ച് വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ഉ​സ്മാ​ൻ ഷാ​ജ​ഹാ​നെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ചു.

ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​ണ് ഷാ​ജ​ഹാ​ൻ ആ​സി​ഡു​മാ​യി ഉ​സ്മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച​ൽ മു​ക്ക​ട ജം​ഗ്ഷ​നി​ലെ അ​ഫ്സ​ൽ ഫ്രൂ​ട്ട്സ് ക​ട​യി​ൽ എ​ത്തി മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച​ത​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പോ​യ ഷാ​ജ​ഹാ​നെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് അ​ഞ്ച​ല്‍ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഷാ​ജ​ഹാ​ന്‍ ത​നി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഉ​സ്മാ​ന്‍റെ മൊ​ഴി എ​ടു​ത്ത ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍​ക്ക് കേ​സി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കൂ​വെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ആ​ക്ര​മ​ണം ന​ട​ന്ന ഉ​സ്മാ​ന്‍റെ ക​ട​യി​ല്‍ ഫോ​റ​ന്‍​സി​ക് സം​ഘം അ​ട​ക്ക​മു​ള്ള​വ​ര്‍ എ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ഷാ​ജ​ഹാ​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു.