സു​ര​ക്ഷി​ത വ​സ്ത്രം തീ​രാ​റാ​യി; ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്ന് ആ​ശ​ങ്ക
Monday, April 6, 2020 10:29 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ്- 19ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സു​ര​ക്ഷി​ത വ​സ്ത്രം തീ​രാ​റാ​യി. ഏ​താ​നും ദി​വ​സ​ത്തേ​യ്ക്കു​ള്ള പേ​ഴ്സ​ന​ൽ പ്രൊ​ട്ട​ക്ഷ​ൻ എ ​ക്യു​പ്മെ​ന്‍റ്( പി​പി​ഇ) എ​ന്ന സു​ര​ക്ഷി​ത വ​സ്ത്രം മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
സു​ര​ക്ഷി​ത വ​സ്ത്ര​ത്തി​ന് ക്ഷാ​മ​മു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ. സു​ര​ക്ഷി​ത വ​സ്ത്ര​മി​ല്ലാ​തെ രോ​ഗി​ക​ളു​മാ​യി ഇ​ട​പെ​ട്ടു​ള്ള ചി​കി​ത്സ അ​സാ​ധ്യ​മാ​ണ്.
ശ​രീ​രം മു​ഴു​വ​ൻ മൂ​ടു​ന്ന വ​സ്ത്രം, മു​ഖാ​വ​ര​ണം, നേ​ത്ര സം​ര​ക്ഷ​ണ​ത്തി​നു​ള്ള ക​ണ്ണ​ട, കൈ​യ്യു​റ, ഷൂ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പി​പി​ഇ കി​റ്റ്. കോ​വി​ഡ് ചി​കി​ത്സ​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷി​ത​ത്വ​മൊ​രു​ക്കു​ന്ന​താ​ണ് ഈ ​സു​ര​ക്ഷി​ത വ​സ്ത്ര സം​വി​ധാ​നം. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് വൈ​റ​സ് ബാ​ധ​യി​ൽ നി​ന്ന് സു​ര​ക്ഷി​ത​ത്വം ഒ​രു​ക്കു​ന്ന​തി​ന് ഇ​ത് അ​ത്യാ​വ​ശ്യ​മാ​ണ്.
ഡോ​ക്ട​ർ​മാ​ർ, നേ​ഴ്സു​മാ​ർ, സ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ക്കു​ന്ന​വ​ർ, ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, രോ​ഗി​ക​ളു​ടെ എ​ക്സ് റേ, ​ഇ​സി​ജി എ​ന്നി​വ എ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഇ​താ​വ​ശ്യ​മാ​ണ്. പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​തി​ദി​നം അ​മ്പ​തോ​ളം പി​പി​ഇ കി​റ്റ് ആ​വ​ശ്യ​മു​ണ്ട്.
സു​ര​ക്ഷി​ത വ​സ്ത്രം ധ​രി​ച്ചു ക​ഴി​ഞ്ഞാ​ൽ ഡ്യൂ​ട്ടി​യ്ക്ക് ശേ​ഷം ശ​രീ​ര​ത്തി​ൽ നി​ന്നും മാ​റ്റി ന​ശി​പ്പി​ക്കും. വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ല ഈ ​സു​ര​ക്ഷി​ത വ​സ്ത്രം. ഏ​താ​നും ദി​വ​സ​ത്തേ​യ്ക്കു​ള്ള പി​പി​ഇ കി​റ്റു​ക​ൾ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ലു​ള്ളു​വെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. പി​പി​ഇ കി​റ്റ് സ​മ​യ​ത്ത് ല​ഭി​ക്കാ​തി​രി​ക്കു​ക​യും ക്ഷാ​മ​മു​ണ്ടാ​വു​ക​യും ചെ​യ്താ​ൽ ഇ​വി​ട​ത്തെ കോ​വി​ഡ്- 19 ചി​കി​ത്സ അ​വ​താ​ള​ത്തി​ലാ​കും. യ​ഥാ​സ​മ​യം പി​പി​ഇ കി​റ്റ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.
കോ​വി​ഡ് റാ​പ്പി​ഡ് സ്ക്രീ​നിം​ഗ് ടെ​സ്റ്റ് മു​ഖേ​ന വ​ള​രെ വേ​ഗം വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും, വൈ​റ​സ് ബാ​ധ​യു​ള്ള​വ​രെ മാ​ത്രം കോ​വി​ഡ്- 19 പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യാ​ൽ മ​തി​യെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ. 15 മി​നി​ട്ട് കൊ​ണ്ട് ടെ​സ്റ്റ് പൂ​ർ​ത്തി​യാ​കും. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വൈ​റ​സ് ബാ​ധ ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താ​നാ​കും. വൈ​റ​സ് ബാ​ധ ഉ​ള്ള​വ​രെ മാ​ത്രം കോ​വി​ഡ് രോ​ഗ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യാ​ൽ മ​തി​യെ​ന്ന നേ​ട്ട​വു​മു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.