ക​ല്ലു​വാ​തു​ക്ക​ൽ വീ​ണ്ടും ഹോ​ട്ട് സ്പോ​ട്ട്; ര​ണ്ടു പേ​ർ രോ​ഗ​മു​ക്ത​രാ​യി
Monday, May 25, 2020 10:45 PM IST
ചാ​ത്ത​ന്നൂ​ർ: ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹോ​ട്ട് സ്പോ​ട്ടാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും ആ​ശാ വ​ർ​ക്ക​റു​മാ​യ യു​വ​തി​ക്ക് കോ​വി​ഡ്- 19 രോ​ഗം പി​ടി​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ 16-ന് ​ക​ല്ലു​വാ​തു​ക്ക​ൽ നോ​ട്ട് സ്പോ​ട്ടാ​യി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്.
ഇ​വ​ർ 23-ന് ​രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ഹോ​ട്ട് സ്പോ​ട്ട് പി​ൻ​വ​ലി​ച്ചു. ഒ​രു ദി​വ​സം തി​ക​യും മു​മ്പേ വീ​ണ്ടും ജി​ല്ലാ ക​ള​ക്ട​ർ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​നെ ഹോ​ട്ട്സ്പോ​ട്ടാ​യി ഉ​ത്ത​ര​വി​ട്ട​ത്. ക​ല്ലു​വാ​തു​ക്ക​ൽ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​നി​യും ന​വ​ജാ​ത ശി​ശു​വി​ന്‍റെ അ​മ്മ​യു​മാ​യ യു​വ​തി​ക്ക് കോ​റോ​ണ - 19 രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും ഹോ​ട്ട് സ്പോ​ട്ടാ​യ​ത്.
പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് പേ​ർ കൂ​ടി രോ​ഗം ഭേ​ദ​മാ​യി തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടു. ചി​റ​ക്ക​ര സ്വ​ദേ​ശി​യാ​യ ജ്യോ​തി​ഷ്കു​മാ​ർ (22) കൊ​ല്ലം വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​യ ജി​ക്സ​ൺ (30) എ​ന്നി​വ​രാ​ണ് കോ​വി​ഡ് - 19 രോ​ഗ​മു​ക്ത​രാ​യ​ത്.
ഇ​വ​ർ അ​ബു​ദാ​ബി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ 16-ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക​യും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചി​കി​ത്സ​യി​ലാ​യ​വ​രു​മാ​ണ്.