എ​സ്പി ​സ​ന്ദ​ർ​ശി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി
Tuesday, July 7, 2020 11:02 PM IST
ശാ​സ്താം​കോ​ട്ട: ആ​ഞ്ഞി​ലി​മു​ട് മാ​ർ​ക്ക​റ്റി​ലെ മ​ൽ​സ്യ വ്യാ​പാ​രി​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ടെ​യ്മെ​ന്‍റ്സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.

മേ​ഖ​ല​ക​ളി​ൽ റൂ​റ​ൽ എ​സ്പി സ​ന്ദ​ർ​ശി​ച്ച് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് എ​സ് പി ​അ​ട​ക്ക​മു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റു​മാ​യി ഏ​റ്റ​വും അ​ടു​ത്ത് കി​ട​ക്കു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ളാ​ണ് ക​ണ്ട​യ്മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10 മു​ത​ൽ 19 വ​രെ വാ​ർ​ഡു​ക​ളും മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 7, 8, 9 11 എ​ന്നീ വാ​ർ​ഡു​ക​ളും ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 13 വാ​ർ​ഡു​ക​ളും പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1, 3 വാ​ർ​ഡു​ക​ളു​മാ​ണ് ഇ​തി​ൽ​പ്പെ​ടു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​രാ​ളി​മു​ക്ക്, മൈ​നാ​ഗ​പ്പ​ള്ളി പ​ള്ളി​മു​ക്ക്, ശൂ​ര​നാ​ട് നാ​ല് മു​ക്ക്, ഭ​ര​ണി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്.

ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ യും ​വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും എ​സ്പി​യു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് സ​ന്നി​ഹി​ത​രാ​യി​രു​ന്നു.