ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി പു​റ​ത്തി​റ​ങ്ങി​യ​തി​ന് കേ​സ്
Tuesday, July 14, 2020 10:27 PM IST
കൊ​ല്ലം: സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് വീ​ട്ടി​ലെ​ത്തി ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​വെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ​തി​രെ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സെ​ടു​ത്തു.
തേ​വ​ല​ക്ക​ര കോ​യി​വി​ള ക​പ്പു​രി​ര​ക്ക​ൽ ഹൗ​സി​ൽ സ​ജു ആ​ന്‍റ​ണി(40) ക്കെ​തി​രെ​യാ​ണ് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​യാ​ൾ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ട ാക്കു​ക​യും ഭാ​ര്യ​യെ വീ​ട്ടി​നു പു​റ​ത്താ​ക്കു​ക​യും വീ​ട്ടി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വ​ക്കു​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു.​സ​ന്പ​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ടും ന​ൽ​കി. ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്ത് പോ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ന് ശ​ക്ത​മാ​യ പോ​ലീ​സ് സം​വി​ധാ​ന​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.