കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Thursday, September 24, 2020 11:36 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം ക​ണ്ടോ​ലി​ൽ​വീ​ട്ടി​ൽ ശി​വ​പ്ര​സാ​ദ് (58) ആ​ണ് മ​രി​ച്ച​ത്. പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ക​ല്ലേ​ലി​ഭാ​ഗ​ത്തെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ചി​കി​ത്സ​ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​സു​ഖം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഫ​ലം അ​റി​യു​ന്ന​തി​നു മു​മ്പ് ത​ന്നെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ മ​ര​ണം സം​ഭ​വി​ച്ചു. പീ​ന്നീ​ട് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു ല​ഭി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​ശ്മീ​രി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ക​ൻ നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം സം​സ്കാ​രം ന​ട​ത്തും. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്ക് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു ശി​വ​പ്ര​സാ​ദ്. ആ​റു​മാ​സ​മാ​യി നാ​ട്ടി​ൽ​ത്ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ശ​ബ​രി പ്ര​സാ​ദ്‌ (കാ​ശ്മീ​ർ), ശ്രീ​തു​പ്ര​സാ​ദ്.