സ്നേ​ഹാ​ഗ്നി പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ ഇന്ന്
Monday, September 28, 2020 10:23 PM IST
കൊല്ലം: ഇന്ന് രാ​ത്രി ഒന്പതു മു​ത​ൽ 9.30 വ​രെ കൊ​ല്ലം രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള വ​ലി​യ​പെ​രു​മ്പു​ഴ സെന്‍റ് സെബാസ്റ്റ്യൻ ദേ​വാ​ല​യ ഇ​ട​വ​ക വി​കാ​രി ഫാ.റെ​ജി​സ​ൺ റി​ച്ചാ​ർ​ഡിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹാ​ഗ്നി എ​ന്ന പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ നടക്കും.
ഭാ​ര​ത​ത്തി​ലെ 174 ക​ത്തോ​ലി​ക്ക രൂ​പ​ത​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്ന 193 അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രേ​യും മ​റ്റ്‌ വൈ​ദി​ക​രെ​യും സ​മ​ർ​പ്പി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ഭാ​ര​ത​ത്തി​ലെ ജ​ന​ങ്ങ​ളേ​യും കോ​വി​ഡ് -19 മ​ഹാ​മാ​രി​യി​ൽ​നി​ന്നും സം​ര​ക്ഷി​ക്ക​ണ​മേ എ​ന്ന പ്രാർഥന കാ​ഴ്‌​ച്ച​വെ​ച്ചു​ ഡി​വൈ​ൻ മേ​ഴ്‌​സി ചെ​യി​ൻ എ​ന്ന നാ​മ​ത്തി​ൽ ക​രു​ണ​യു​ടെ ജ​പ​മാ​ല ചൊ​ല്ലും.
ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്നും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ദൈ​വ​ജ​ന​വും അ​ട​ങ്ങു​ന്ന 193 ഭ​വ​ന​ങ്ങ​ളി​ൽ ആ​ണ് ഡിവൈൻ മേഴ്സി ചെയിൻ ന​ട​ക്കു​ന്ന​ത്.