മു​ക്കു​പ​ണ്ടം വി​ൽ​പ​ന; തെളിവെടുപ്പ് നടത്തി
Wednesday, October 21, 2020 11:06 PM IST
കു​ള​ത്തൂ​പ്പു​ഴ: സ്വ​ർണ​ക്ക​ട​ക​ളി​ൽ മു​ക്കു​പ​ണ്ടം വി​ൽ​പ​ന ന​ട​ത്തി ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ തെ​ളി​വെ​ടു​പ്പിനെത്തി​ച്ചു. ഒ​രാ​ഴ്ച മു​മ്പ് പാ​ലോ​ട് പാോലീ​സ് പി​ടികൂ​ടി​യ നെ​ടു​മ​ങ്ങാ​ട് അ​രീ​ക്കോ​ട് സു​ബ​ഹാ​ന മ​ൻ​സി​ലി​ൽ സ​നൂ​പ് (25) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ​യിെ​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.
തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി സ്വ​ദേ​ശി വാ​ഹി​ദ​യു​മാ​യി ചേ​ർ​ന്ന് പ​ത്തി​ന് കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ലെ പൂ​രം ജൂ​വ​ല​റി​യി​ലെ​ത്തി​യ സം​ഘം ഒ​രു ല​ക്ഷ​ത്തി ആ​യി​രം രൂ​പ​ക്ക് മു​ക്കു പ​ണ്ടം വി​ൽ​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം ഉ​രു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. ഇ​തി​നി​ടെ​യാ​ണ് സം​ഘം പാ​ലോ​ട് പോലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. കോ​ട​തി​യി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ര​ണ്ടു ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ണ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. കൂ​ട്ടു​പ്ര​തി​യാ​യ യു​വ​തി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നു പോലീ​സ് അ​റി​യി​ച്ചു.