തീ​പ്പൊ​ള്ള​ലേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Friday, October 23, 2020 12:08 AM IST
ചാ​ത്ത​ന്നൂ​ർ: തീ​പ്പൊ​ള്ള​ലേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് വി​ല്ലേ​ജാ​ഫീ​സി​ന് സ​മീ​പം തോ​ട്ടും ക​ര​വീ​ട്ടി​ൽ ച​ന്ദ്ര​മ​തി (65)യാ​ണ് മ​രി​ച്ച​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ​ക്ക് ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് തീ​പ്പൊ​ള്ള​ലേ​റ്റ​ത്.​നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി തീ ​അ​ണ​യ്ക്കു​ക​യും ചാ​ത്ത​ന്നൂ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ് നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ചു പോ​യി​രു​ന്ന​താ​യും ഇ​വ​ർ​ക്ക് മ​ന​സി​ക വി​ഭ്രാ​ന്തി ഉ​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

ദേ​ഹ​ത്ത് തീ ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ഇ​വ​രു​ടെ മ​ക​ൾ ശ്രീ​ദേ​വി​യെ പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി, മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ല്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.