നവരാത്രി ആഘോഷം: മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Friday, October 23, 2020 10:26 PM IST
കൊ​ല്ലം: കോ​വി​ഡ് വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വ​രാ​ത്രി ആ​ഘോ​ഷം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു. ആ​ള്‍​ക്കൂ​ട്ട​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി വേ​ണം ആ​ഘോ​ഷ​ങ്ങ​ള്‍.
ബൊ​മ്മ​ക്കു​ലു ആ​ഘോ​ഷ​ങ്ങ​ളും വി​ദ്യാ​രം​ഭ​വും വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണം. ര​ണ്ടോ മൂ​ന്നോ കു​ടും​ബാം​ഗ​ങ്ങ​ള്‍ മാ​ത്രം ചേ​ര്‍​ന്ന് ന​ട​ത്താം. നാ​വി​ല്‍ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന സ്വ​ര്‍​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണം. വീ​ണ്ടും വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​രു​ത്. ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്തു​ന്ന​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണം. 60 വ​യ​സി​ന് മു​ക​ളി​ലും 10 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ക​ണ്ടെയി​ന്‍​മെന്‍റ് സോ​ണി​ല്‍ വീ​ടി​ന് പു​റ​ത്ത് ആ​ഘോ​ഷം പാ​ടി​ല്ല. മാ​സ്‌​ക് ധ​രി​ക്കാ​നും കൈ​ക​ള്‍ സാ​നി​റ്റൈ​സ് ചെ​യ്യാ​നും ആ​ള്‍​ക്കൂ​ട്ട​ത്തി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും മ​റ​ക്ക​രു​തെ​ന്നും ഡി​എംഒ ​അ​റി​യി​ച്ചു.
പ്ര​ത്യേ​ക പൂ​ജ​ക​ള്‍, വി​ദ്യാ​രം​ഭം എന്നിവയ്ക്ക് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ തി​ര​ക്ക് കൂ​ട്ടാ​തി​രി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ച​ട​ങ്ങ് ന​ട​ക്കു​ന്നി​ട​ത്ത് സ്‌​ക്രീ​നിം​ഗി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണം. രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ ഒ​രു​കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശി​പ്പി​ക്ക​രു​ത്.
വ്യ​ക്തി​ക​ള്‍ ത​മ്മി​ല്‍ ചു​രു​ക്കി​യ​ത് ര​ണ്ട് മീ​റ്റ​ര്‍ (​ആ​റ് അ​ടി) ശാ​രീ​രി​ക അ​ക​ലം വേ​ണം. ത​റ​യി​ല്‍ അ​ട​യാ​ള​മി​ട്ടോ വ​ടം കെ​ട്ടി​യോ ശാ​രീ​ക അ​ക​ല പാ​ല​നം സം​ഘാ​ട​ക​ര്‍ ഉ​റ​പ്പാ​ക്ക​ണം. എ​ല്ലാ​വ​രും നി​ര്‍​ബ​ന്ധ​മാ​യും വാ​യും മൂ​ക്കും മൂ​ട​ത്ത​ക്ക​വി​ധം മാ​സ്‌​ക് ധ​രി​ച്ചി​രി​ക്ക​ണം.
അ​നാ​വ​ശ്യ​മാ​യി എ​വി​ടെ​യും സ്പ​ര്‍​ശി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. ഏ​തെ​ങ്കി​ലും പ്ര​ത​ല​ത്തി​ലോ വ​സ്തു​വി​ലോ സ്പ​ര്‍​ശി​ച്ചാ​ല്‍ ഉ​ട​ന്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചോ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചോ കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ സം​ഘാ​ട​ക​ര്‍ ഒ​രു​ക്ക​ണം. ഇ​ട​യ്ക്കി​ടെ ആ​ളു​ക​ള്‍ സ്പ​ര്‍​ശി​ക്കു​ന്ന എ​ല്ലാ പ്ര​ത​ല​ങ്ങ​ളും ഒ​രു ശ​ത​മാ​നം സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റ​യി​ഡ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്ക​ണം.
പേ​രും വി​ലാ​സ​വും ഫോ​ണ്‍ ന​മ്പ​രും നി​ര്‍​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്ക​ണം. സ്വ​യം നി​രീ​ക്ഷ​ണം പ​ര​മ​പ്ര​ധാ​ന​മാ​ണ്. പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, അ​മി​ത​മാ​യ ക്ഷീ​ണം, മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ട​ല്‍, മൂ​ക്കൊ​ലി​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​വി​ടെ​യും സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​തി​രാ​തെ വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ക​യും തൊ​ട്ട​ടു​ത്ത ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.