സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കി എ​ൻ എ​സ് എ​സ് യൂ​ണി​റ്റ്
Wednesday, October 28, 2020 11:28 PM IST
ച​വ​റ : സ്കൂ​ൾ പ​രി​സ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കി എ​ൻ എ​സ് എ​സ് അം​ഗ​ങ്ങ​ൾ രം​ഗ​ത്ത് വ​ന്നു. ശ​ങ്ക​ര​മം​ഗ​ലം കാ​മ​ൻ​കു​ള​ങ്ങ​ര സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ലെ സ്ക്കൂ​ൾ പ​രി​സ​ര​ങ്ങ​ളാ​ണ് ച​വ​റ ബി ​ജെ എം ​സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻ എ​സ് എ​സ് യു​ണി​റ്റി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ വൃ​ത്തി​യാ​ക്കി​യ​ത്.

സ്കൂ​ൾ കോ​മ്പൗ​ണ്ടും സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള പൂ​ന്തോ​ട്ട​ത്തി​ലെ കാ​ടു​ക​ളു​മാ​ണ് വെ​ട്ടി തെ​ളി​ച്ചു വൃ​ത്തി​യാ​ക്കി​യ​ത് . എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ.​ജി.​ഗോ​പ​കു​മാ​ർ , എ​സ് എം ​സി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ, വോ​ള​ന്‍റി​യ​ർ​മാ​രാ​യ പി.​റ്റി .ഹ​രി​കൃ​ഷ്ണ​ൻ , അ​രു​ൺ രാ​ജ് , ഇ​ഡ്ഫാ​ൻ ഷാ, ​മോ​നി​ഷ് മോ​ഹ​ൻ , എം.​എ​സ്. മി​ഥു​ൻ , മു​ഹ​മ്മ​ദ് ന​സീം, ആ​ർ.​അ​ന​ന്ദു എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.