പ്ലാ​സ്മ ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
Thursday, October 29, 2020 10:50 PM IST
ചാ​ത്ത​ന്നൂ​ർ: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സി​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ കോ​വി​ഡ്- 19ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ്മ ദാ​ന ക്യാ​മ്പ് ന​ട​ത്തി. കേ​ര​ള​ത്തി​ൽ പ്ലാ​സ്മ ബാ​ങ്കു​ള്ള ഏ​ക മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ണ് പാ​രി​പ്പ​ള്ളി​യി​ലേ​ത്.​ പ്ലാ​സ്മ ദാ​ന ക്യാ​മ്പ് ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം സ​ബ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ക്രൈം ​ബ്രാ​ഞ്ച് എ ​സിപി ​എ. അ​ഭി​ലാ​ഷ് എ​ന്നി​വ​രും കോ​വി​ഡ് മു​ക്ത​രാ​യ ഇ​രു​പ​തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ലാ​സ്മ ദാ​നം ചെ​യ്തു. ഇ​ത്ത​രം ക്യാ​മ്പു​ക​ൾ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​നോ ദാ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​റോ​യി, സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം, ചാ​ത്ത​ന്നൂ​ർ എ ​സി പി ​ഷൈ​നു തോ​മ​സ്, പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ രൂ​പേ​ഷ് രാ​ജ്, മെ​ഡി​ക്ക​ൽ കോ​ളേ​ജ് പി.​ആ​ർ.​ഒ 'അ​രു​ൺ കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. അ​സോ​സി​യേ​ഷ​ൻ സി​റ്റി ജി​ല്ലാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി​ജു.​സി.​നാ​യ​ർ, ട്ര​ഷ​റ​ർ എ​സ്.​ഷാ​ഹി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.