തേ​വ​ല​ക്ക​ര​യി​ൽ ഭ​ര​ണ​മു​റ​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും; ശ​ക്തി കാ​ട്ടാ​ന്‍ ബിജെ​പി
Thursday, November 19, 2020 10:38 PM IST
ച​വ​റ: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​മു​റ​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും പ്ര​ച​ര​ണ രം​ഗ​ത്ത് ഊ​ർ​ജി​ത​മാ​കു​മ്പോ​ൾ ശ​ക്തി കാ​ട്ടാ​ന്‍ ബിജെപി​യും രം​ഗ​ത്തു​ണ്ട്.
ച​വ​റ ബ്ലോ​ക്ക് പ​രി​ധി​യി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ യുഡിഎ​ഫി​നു ഭ​ര​ണ​മു​ണ്ടാ​യി​രു​ന്ന ഏ​ക പ​ഞ്ചാ​യ​ത്താ​യി​രു​ന്നു തേ​വ​ല​ക്ക​ര.​ എ​ന്നാ​ല്‍ ആ​ദ്യ മൂ​ന്ന് വ​ര്‍​ഷം മാ​ത്ര​മെ ഇ​വ​ര്‍​ക്ക് ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ച്ചു​ള​ളു.​ യുഡിഎ​ഫി​ലു​ണ്ടാ​യി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് എ​ല്‍ഡിഎ​ഫ് കൊ​ണ്ടു വ​ന്ന അ​വി​ശ്വാ​സം വി​ജ​യി​ക്കു​ക​യും ര​ണ്ടു വ​ര്‍​ഷ​ത്തെ ഭ​ര​ണം എ​ല്‍ഡിഎ​ഫ് ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. 23-​വാ​ര്‍​ഡു​ക​ളു​ള​ള പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ക്കു​റി ബിജെ​പി പ്രാ​തി​നി​ത്യ​മു​റ​പ്പി​ക്കാ​നു​ള​ള ശ്ര​മ​ത്തി​ലു​മാ​ണ്. ഭൂ​രി​പ​ക്ഷം നേ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍ യുഡി​എ​ഫും എ​ല്‍ഡിഎ​ഫും ശ്ര​മി​ക്കു​മ്പോ​ള്‍ പ​ല വാ​ര്‍​ഡു​ക​ളി​ലും ഇ​വ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി ബിജെപി പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ട്.
​ഈ തെര​ഞ്ഞെ​ടു​പ്പി​ല്‍ സ്വ​ത​ന്ത്ര​ന്‍​മാ​രു​ടെ പി​ന്‍​ബ​ല​മി​ല്ലാ​തെ പ​ഞ്ചാ​യ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം പി​ടി​ച്ച് ഭ​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ക​യാ​ണ് മു​ന്ന​ണി​ക​ളു​ടെ ല​ക്ഷ്യം. അ​ര്‍​ഹ​രെ ത​ഴ​ഞ്ഞ് പ​ല​യി​ട​ത്തും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ന​ട​ത്തി​യെ​ന്നു​ള്ള മു​ന്ന​ണി​ക​ളി​ലെ ചി​ല നേ​താ​ക്ക​ളു​ടെയും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രോ​പ​ണം റി​ബ​ൽ സ്ഥാ​നാ​ർ​ഥിക​ളെ സൃ​ഷ്ടി​ക്കു​മെ​ന്ന ധ്വ​നി​യും ഉ​ണ്ട് . എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ചി​ത്രം വ്യ​ക്ത​മാ​കും.
2015 - 20 കാ​ല​ഘ​ട്ട​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റുമാ​രാ​യി​രു​ന്ന യുഡി​എ​ഫി​ലെ ജോ​സ് ആ​ന്‍റണി​യും എ​ൽ​ഡി​എ​ഫി​ലെ ഐ. ​ഷി​ഹാ​ബും ഇ​ക്കു​റി മ​ത്സ​ര​രം​ഗ​ത്ത് നി​ന്നു മാ​റി നി​ൽ​ക്കു​ക​യാ​ണ്. ഏ​താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ഷ്പ​ക്ഷ വോ​ട്ട​ർ​മാ​രു​ടെ തീ​രു​മാ​ന​വും ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർഥ്യം.